Dr Unnikrishnan  The New Indian Express
Kerala

8 വര്‍ഷത്തെ നിയമപോരാട്ടം; അര്‍ഹതപ്പെട്ട പ്രമോഷന്‍ നേടിയെടുത്ത് ഭിന്നശേഷിക്കാരനായ ഡോക്ടര്‍

സുപ്രീംകോടതി വരെ പോയി ദീര്‍ഘനാളത്തെ നിയമപോരാട്ടം നടത്തേണ്ടി വന്നു ഉണ്ണികൃഷ്ണന്.

Author : ഉണ്ണികൃഷ്ണന്‍ എസ്‌

തിരുവനന്തപുരം: അംഗപരിമിതനായതുകൊണ്ട് നിയമപരമായി അര്‍ഹതപ്പെട്ട പ്രമോഷന്‍ നിഷേധിക്കപ്പെട്ടതിന് പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിലൂടെ വിജയം കൈവരിച്ച കഥയാണ് ഡോ. ഉണ്ണികൃഷ്ണന് പറയാനുള്ളത്. കുട്ടിക്കാലത്തുണ്ടായ ഒരു അപകടത്തില്‍ ബി ഉണ്ണികൃഷ്ണന് നട്ടെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു. 40 ശതമാനത്തിലധികം വൈകല്യമുണ്ടായി. സ്‌കോലിയോസിസ് എന്ന അവസ്ഥ കാരണം ദീര്‍ഘനേരം എഴുന്നേറ്റു നില്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അര്‍ഹതപ്പെട്ട പ്രമോഷന്‍ ഭിന്നശേഷിക്കാരനായതുകൊണ്ട് നിഷേധിക്കപ്പെട്ടു, സുപ്രീംകോടതി വരെ പോയി ദീര്‍ഘനാളത്തെ നിയമപോരാട്ടം നടത്തേണ്ടി വന്നു ഉണ്ണികൃഷ്ണന്.

കോടതി അലക്ഷ്യ നടപടികളെ നേരിടേണ്ടി വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ മെയ് 19-ന് ഒടുവില്‍ ആ പോരാട്ടത്തിന് വിരാമമിട്ടു. ഡോ. ഉണ്ണികൃഷ്ണനെ ഹെല്‍ത്ത് സര്‍വീസസ് അഡീഷണല്‍ ഡയറക്ടറായി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി . 2017 ഒക്ടോബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ഈ പ്രമോഷന്‍. ഈ നേട്ടത്തിലെത്താന്‍ എട്ട് വര്‍ഷത്തെ നിയമപോരാട്ടം നടത്തേണ്ടി വന്നു. സുപ്രീംകോടതിവരെ പോയാണ് അന്തിമവിജയം നേടിയത്.

പ്രത്യേക അംഗ പരിമിതരുടെ അവകാശ നിയമത്തിലെ 2016ലെ സെക്ഷന്‍ 34 പ്രകാരം എല്ലാ സര്‍ക്കാര്‍ കേഡര്‍ തസ്തികകളിലും നിശ്ചിത അംഗ പരിമിതിയുള്ള വ്യക്തികള്‍ക്ക് കുറഞ്ഞത് 4% സംവരണം നിര്‍ബന്ധമാക്കുന്നുണ്ട്. നിയമം ഉണ്ടെങ്കിലും വ്യവസ്ഥിതി അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഔദ്യോഗിക പദവികളില്‍ ഉയര്‍ന്ന നിലകളില്‍ എത്തിയപ്പോള്‍, ഡോ. ഉണ്ണികൃഷ്ണനെ അസിസ്റ്റന്റ്, ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളിലേക്ക് മാറ്റി നിയമിക്കുകയാണുണ്ടായത്. ആദ്യം തിരുവനന്തപുരത്തു നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള പാറശ്ശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്കും പിന്നീട് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്കും. നട്ടെല്ലിന്റെ ബുദ്ധിമുട്ടുകള്‍ അവഗണിച്ചുകൊണ്ട് അദ്ദേഹം ദിവസവും സ്വയം വണ്ടിയോടിച്ചാണ് ജോലിക്ക് പോയിരുന്നത്. സര്‍ക്കാര്‍ അദ്ദേഹത്തിന്റെ അവകാശത്തെ ആദ്യമേ തന്നെ മാനിച്ചിരുന്നുവെങ്കില്‍, അദ്ദേഹം ഡയറക്ടര്‍ തസ്തികയിലേക്ക് വരെ പരിഗണിക്കപ്പെടുമായിരുന്നു.

എന്നാല്‍, ഈ സ്ഥലംമാറ്റങ്ങള്‍ക്കൊന്നും അദ്ദേഹത്തെ തളര്‍ത്താന്‍ കഴിഞ്ഞില്ല. പാറശ്ശാലയിലെ അഞ്ച് വര്‍ഷത്തെ സേവനത്തിനിടയില്‍, ശുചിത്വത്തിലും വൃത്തിയിലും മികച്ച നിലവാരം പുലര്‍ത്തുന്നവര്‍ക്ക് നല്‍കുന്ന നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 'കായകല്‍പ്' അവാര്‍ഡ് ആ ആശുപത്രി തുടര്‍ച്ചയായി കരസ്ഥമാക്കി. ഡോ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്ന് തവണയാണ് ആശുപത്രി ഈ പുരസ്‌കാരം നേടിയത്. 'ഒരു ഭിന്നശേഷിക്കാരനെ വര്‍ഷങ്ങളോളം കോടതി കയറ്റി ഇറക്കുകയും, ദൂരെയുള്ള സ്ഥലങ്ങളിലെ താഴ്ന്ന തസ്തികകളിലേക്ക് ഒതുക്കുകയും ചെയ്തതിലൂടെ ഫലപ്രദമായി സേവനം ചെയ്യാനാകുമായിരുന്ന നിരവധി വര്‍ഷങ്ങളാണ് നഷ്ടമായത്' - ഡോ. ഉണ്ണികൃഷ്ണൻ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ വ്യക്തിഗത ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ഉണ്ണികൃഷ്ണന്‍ രാഷ്ട്രീയ പ്രതികാര ബുദ്ധിയോടെയുള്ള നടപടികളും തന്നെ വേട്ടയാടുന്നതിന് കാരണമായിട്ടുണ്ടെന്നാണ് ഉറച്ച് വിശ്വസിക്കുന്നത്. ഈ വിജയത്തിൽ ഡോക്ടര്‍ക്ക് പൂര്‍ണമായും സന്തോഷവാനല്ല. പ്രമോഷന്‍ ഉത്തരവിലെ ഒരു നിബന്ധനയാണ് ഇതിന് കാരണം.

ഈ വിധി മറ്റ് കേസുകള്‍ക്ക് ഒരു മാതൃകയായി കണക്കാക്കാന്‍ കഴിയില്ല എന്ന് ചേര്‍ത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് മറ്റ് ഭിന്നശേഷിക്കാരായ ജീവനക്കാര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ഇനിയും തനിയെ പോരാടേണ്ട അവസ്ഥയിലേയ്ക്കാണ് എത്തിച്ചിരിക്കുന്നത്. 'ഈ ഉത്തരവ് എനിക്ക് മാത്രം ബാധകമാണെന്നാണ് അതില്‍ പറയുന്നത്. എന്നാല്‍ എന്നെപ്പോലെ നിരവധി ഭിന്നശേഷിക്കാര്‍ വേറെയുമുണ്ട്. മുഖ്യമന്ത്രി ഇതില്‍ ഇടപെട്ട് ഇത് എല്ലാ ഭിന്നശേഷിക്കാര്‍ക്കും ബാധകമാക്കണം. അത് അവരുടെ അവകാശമാണ്, അദ്ദേഹം പറഞ്ഞു.

നിലവില്‍, ഈ പ്രമോഷന്‍ രേഖകളില്‍ മാത്രമാണ് ഉള്ളത്. ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഡോ. ഉണ്ണികൃഷ്ണന് ഇതുവരെ പുതിയ പോസ്റ്റിംഗ് ലഭിച്ചിട്ടില്ല. നീണ്ട നിയമപോരാട്ടത്തിലുടനീളം അദ്ദേഹത്തോടൊപ്പം നിന്ന അഭിഭാഷകരായ പി. നന്ദകുമാറും വിവേക് വിജയകുമാറുമാണ് ഈ ഉത്തരവ് സാധ്യമാക്കാന്‍ സഹായിച്ചത്. എന്നാല്‍ നിയമപോരാട്ടം ഇനിയും അവസാനിക്കുന്നില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.

After 8-year legal battle, disabled doctor wins promotion denied by Kerala govt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

പഴങ്ങൾ പെട്ടെന്ന് ചീഞ്ഞുപോകുന്നുണ്ടോ? ഇവ ശ്രദ്ധിക്കാം

ലയണൽ മെസിക്ക് പരിക്ക്? ഫിഫ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം,ആശങ്ക

'ഞാന്‍ മോദിയുടെ വലിയ ആരാധകന്‍, ഇന്ത്യക്ക് എന്താണോ വേണ്ടത്, അവര്‍ക്ക് അത് ലഭിക്കും'; ഫോണില്‍ ലൈവില്‍ എത്തി ട്രംപ്

മഴയിൽ നനയാതെ സ്റ്റൈലിഷാകാം! റെയിൻകോട്ട് വാങ്ങും മുൻപ് ഇക്കാര്യങ്ങൾ അറിയണം

SCROLL FOR NEXT