വിനീഷ് , മരിച്ച രഹന 
Kerala

രഹനയുടെ ഭർത്താവും തൂങ്ങിമരിച്ച നിലയിൽ ; മലപ്പുറം കൂട്ട ആത്മഹത്യയിൽ വീണ്ടും ഞെട്ടൽ

റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് വിനീഷിന്റെ മൃതദേഹം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം :  നിലമ്പൂര്‍ പോത്തുകല്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ​ഗൃഹനാഥനും ജീവനൊടുക്കി. ഭർത്താവ് വിനീഷാണ് (36 വയസ്സ്)  ആത്മഹത്യ ചെയ്തത്. റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് വിനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. 

അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ വിനീഷിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്‌നങ്ങളുടെ കാരണം. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങളുണ്ടെന്നും മരിച്ച രഹനയുടെ പിതാവ് രാജന്‍ ആരോപിച്ചു. 

ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും രാജന്‍ പറഞ്ഞു. വിനീഷിന്റെ ഭാര്യ രഹ്ന (34 വയസ്സ്), മക്കളായ 13 വയസുകാരന്‍ ആദിത്യന്‍, 11 വയസുകാരന്‍ അര്‍ജുന്‍ 7 വയസുകാരന്‍ അനന്തു എന്നിവരേയാണ് ശനിയാഴ്ച വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT