Agent lost lottery tickets പ്രതീകാത്മക ചിത്രം
Kerala

ഭാ​ഗ്യക്കേട്! സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളും പണവും നഷ്ടമായി, പരാതി

ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ ബാ​ഗ് നഷ്ടപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും ബാ​ഗിൽ കരുതിയിരുന്ന പണവും യാത്രക്കിടെ നഷ്ടമായെന്നു പരാതി. ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറുടെ ബാ​ഗാണ് ജീവനക്കാരനായ സാമിൽ നിന്നു നഷ്ടമായത്. വളഞ്ഞ വഴിക്കും തകഴി പച്ചയ്ക്കുമിടയിലാണ് ബാ​ഗ് നഷ്ടമായത്. ബാ​ഗ്, അരയിൽ ബെൽറ്റിൽ കെട്ടി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് നഷ്ടമായത്.

സമ്മാനാർ​ഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാ​ഗിലുണ്ടായിരുന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ പൊലീസ് എന്നിവർക്ക് പരാതി നൽകി.

Agent lost lottery tickets: The bag belonging to lottery agent Edathwa Chekkidikad Vele Parampil Alexander was lost by employee Sam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT