തിരുവനന്തപുരം: ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയർഹോണുകൾ പിടികൂടുന്നതിന് മോട്ടോർ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലയിൽ നിന്ന് പിടിച്ചെടുത്ത 500 ഓളം എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമേ റോഡ്‌റോളർ കയറ്റി നശിപ്പിച്ചത്. എറണാകുളം കെഎസ്ആർടിസി സ്റ്റാന്റിനുസമീപം കമ്മട്ടിപ്പാടത്ത് റോഡിൽ നിരത്തി മാധ്യമങ്ങൾക്കുമുന്നിൽ പ്രദർശിപ്പിച്ചശേഷം മണ്ണുമാന്തിയന്ത്രത്തിൽ ഘടിപ്പിച്ച റോളർ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. വാഹനങ്ങളിലെ ഹോണുകൾ, ബസറുകൾ എന്നിവ സുരക്ഷയ്ക്ക് അത്യാവശ്യം തന്നെയാണെങ്കിലും റോഡ് ഉപയോക്താക്കളുടെ കേൾവിശക്തിയേയും ആരോഗ്യത്തേയും മാനസികനിലയേയും ഒക്കെ ബാധിക്കുന്ന ശബ്ദമലിനീകരണം ഉണ്ടാകാതെ നോക്കേണ്ടത് സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്നും മോട്ടോർ വാഹന വകുപ്പ് ഫെയ്സ്ബുക്കിൽ മുന്നറിയിപ്പ് നൽകി.
'വാഹന നിർമ്മാണ മാനദണ്ഡങ്ങൾ (AIS) പ്രകാരം നാല് തരം ഹോണുകൾ മാത്രമേ വാഹനങ്ങളിൽ പാടുള്ളു. Type 1, Type 2, Type 3 & Type 4. ഇവയിൽ പെടാത്ത എയർ ഹോണുകൾ, മ്യൂസിക്കൽ ഹോണുകൾ ദയവായി ഉപയോഗിക്കാതിരിക്കുക. ഇവ മാറ്റി ശബ്ദമലിനീകരണമാനദണ്ഡങ്ങൾ പാലിക്കുന്ന ഹോണുകൾ മാത്രം ഉപയോഗിക്കുക'- മോട്ടോർ വാഹന വകുപ്പ് കുറിച്ചു.
കുറിപ്പ്:
റോഡ് സുരക്ഷ ഇടവേളകളില്ലാത്ത ദൗത്യമാണ്
വാഹനങ്ങളിലെ ഹോണുകൾ, ബസറുകൾ എന്നിവ സുരക്ഷയ്ക്ക് അത്യാവശ്യം തന്നെയാണ്. അതോടൊപ്പം റോഡുപയോക്താക്കളുടെ കേൾവിശക്തിയേയും ആരോഗ്യത്തേയും മാനസീകനിലയേയും ഒക്കെ ബാധിക്കുന്ന ശബ്ദമലിനീകരണം ഉണ്ടാകാതേ നോക്കേണ്ടതും സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണ്. ആയതിനാൽ വാഹനങ്ങളിലെ കാഹളം മുഴക്കൽ നിയന്ത്രിക്കപ്പെടേണ്ട ഒന്നാണ് എന്ന് പൊതുസമൂഹം മനസ്സിലാക്കുന്നുണ്ട്
വാഹന നിർമ്മാണ മാനദണ്ഡങ്ങൾ (AIS) പ്രകാരം നാല് തരം ഹോണുകൾ മാത്രമേ വാഹനങ്ങളിൽ പാടുള്ളു. Type 1, Type 2, Type 3 & Type 4. ഇവയിൽ പെടാത്ത ഇത്തരം എയർ ഹോണുകൾ, മ്യൂസിക്കൽ ഹോണുകൾ ദയവായി ഉപയോഗിക്കാതിരിക്കുക. ഇവ മാറ്റി ശബ്ദമലിനീകരണമാനദണ്ഡങ്ങൾ പാലിക്കുന്ന ഹോണുകൾ മാത്രം ഉപയോഗിക്കുക
എയർ ഹോൺ അടിക്കുന്നവരുടെയും എയർ ഹോൺ അടി കേൾക്കുന്ന വരുടേയും കർണ്ണപുടങ്ങൾ കേടാവാതിരിക്കട്ടെ.....
എയർ ഹോൺ പരിശോധനകൾ നിരന്തരം തുടരുന്നു....... റോഡ്സുരക്ഷാ പ്രവർത്തനങ്ങൾക്ക് ഇടവേളകളില്ല......
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates