അഖിൽ സജീവ്/ ടെലിവിഷൻ ​ദൃശ്യം 
Kerala

'മൂത്രം കുടിപ്പിച്ചു, ലിംഗത്തില്‍ നൂല്‍ കെട്ടി വലിച്ചു', അഖില്‍ സജീവിന്റെ പരാതിയില്‍ കേസ്

രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് പിലാശേരിയില്‍ കഴിഞ്ഞ മെയ് നാല് മുതല്‍ പതിനാല് വരെ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  നിയമനത്തട്ടിപ്പ് കേസ് പ്രതി അഖില്‍ സജീവന്റെ പരാതിയില്‍ കോഴിക്കോട്ടെ അഞ്ചംഗ സംഘത്തിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. കോഴിക്കോട് പിലാശേരിയിലും കോട്ടയം മണിമലയിലുമായി സംഘം ചേര്‍ന്നു മര്‍ദിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കോഴിക്കോട് പിലാശേരിയില്‍ കഴിഞ്ഞ മെയ് നാല് മുതല്‍ പതിനാല് വരെ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. അഭിഭാഷകരായ റായിസ്, ലെനില്‍, ബാസിത് കൂട്ടാളികളായ ശ്രീരൂപ്, സാദിഖ് എന്നിവരാണ് പ്രതികള്‍. 

റായിസും ലെനിനും നടത്തുന്ന ഇന്റീരിയര്‍ സ്ഥാപനത്തിന്റെ ചുമതലക്കാരനായ അഖില്‍ പണം തട്ടിച്ചെന്ന സംശത്തില്‍ ആദ്യം ഫ്‌ളാറ്റിലും പിന്നീട് പിലാശേരിയിലെ വീട്ടിലും ബെഞ്ചില്‍ കെട്ടിയിട്ട് മര്‍ദിച്ചു എന്നാണ് പരാതി. ബാരലിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു, മൂത്രം കുടിപ്പിച്ചു, ലിംഗത്തില്‍ നൂല്‍ കെട്ടി വലിച്ചു തുടങ്ങിയ ഉപദ്രവങ്ങളും പരാതിയില്‍ പറയുന്നു. അവശതയില്‍ വീണു പോയ സമയത്ത് ഡോക്ടറെ കാണിക്കാന്‍ പോകുന്ന വഴിയിലും മര്‍ദിച്ചു. ഇന്റീരിയര്‍ പണിക്കിടെ വീണെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്. ഒന്നാം പ്രതി ശ്രീരൂപ് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും അഖില്‍ മൊഴി നല്‍കി. മണിമലയിലെ ഗ്ലാഡിസ് എന്നയാളുടെ വീട്ടില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍  ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്