റോഡ് അപകടത്തില്‍ മരിച്ച യുവാക്കള്‍  
Kerala

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

കുമാപുരം സ്വദേശികളായി ഗോകുല്‍, ശ്രീനാഥ് എന്നിവരാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ദേശീയപ്പാതയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുമാപുരം സ്വദേശികളായി ഗോകുല്‍, ശ്രീനാഥ് എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവ. ആശുപത്രിക്കു പടിഞ്ഞാറ് യൂണിയന്‍ ബാങ്കിനു സമീപമായിരുന്നു അപകടം. ഹരിപ്പാട്ടെ ഹോട്ടലില്‍നിന്നു ഭക്ഷണംകഴിച്ചശേഷം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ തലയടിച്ച് റോഡില്‍ വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മുതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

alappuzha road accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പലിശനിരക്കുകളിൽ മാറ്റമില്ല; റീപ്പോ റേറ്റ് 5.25 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക്

'എന്റെ ഉള്ളിലെ ഏറ്റവും വലിയ ആ​ഗ്രഹം; ഞാൻ വർക്ക് ചെയ്തിട്ടുള്ളതിൽ സത്യസന്ധനായ നടൻമാരിലൊരാളാണ് ബോബി ഡിയോൾ'

സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ആര്‍ത്തവ അവധി; മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം; മുഖ്യമന്ത്രിക്ക് കത്ത്

കർണാടക മന്ത്രിസഭയിൽ ഭിന്നത പരസ്യമാക്കി രാമലിംഗ റെഡ്ഡി രാജിവച്ചു; ബംഗളൂരു വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധം

SCROLL FOR NEXT