ആലപ്പുഴ ജനറൽ ആശുപത്രി 
Kerala

ഓപ്പറേഷൻ തിയേറ്ററിലെ വാക്കേറ്റം: ഡോക്ടർമാർക്ക് കൂട്ടസ്ഥലംമാറ്റം; ഡിഎംഒയും ജനറൽ ആശുപത്രി സൂപ്രണ്ടും പുറത്ത്

ഡി.എം.ഒ ഡോ. പി.വി. വിദ്യയെ പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടായി മാറ്റി നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ഡോക്ടർമാർ തമ്മിലുണ്ടായ വാക്കേറ്റ വിവാദത്തിനിടെ ആലപ്പുഴയിൽ ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്ക് കൂട്ടസ്ഥലംമാറ്റം. ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ), ജനറൽ ആശുപത്രി സൂപ്രണ്ട് എന്നിവരടക്കമുള്ളവരെയാണ് സ്ഥലംമാറ്റിയത്. ഈ മാസം 23-നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.

ഡി.എം.ഒ ഡോ. പി.വി. വിദ്യയെ പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടായും ആലപ്പുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. രാജനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും മാറ്റി. പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിന്ധുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടായും ഡെപ്യൂട്ടി ഡി.എം.ഒയെ കട്ടപ്പനയിലേക്കും മാറ്റിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ ഡി.എം.ഒ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ആരോഗ്യവകുപ്പിന് നേരത്തെ കൈമാറിയിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ രോഗിയുടെ മുന്നിൽവെച്ച് ഡോക്ടർമാർ തമ്മിൽ വാക്കേറ്റവും അസഭ്യവർഷവും ഉണ്ടായ സംഭവത്തിൽ 22 പേരുടെ മൊഴികളാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ഗുരുതരമായ ചട്ടലംഘനം നടന്നതായാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.

ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് തർക്കത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് ചില ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടിയും വന്നിരുന്നു. ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളെ ബാധിക്കുന്ന തരത്തിൽ ഡോക്ടർമാർ തമ്മിലുള്ള തർക്കം തുടരുന്നതായും പരാതികൾ ഉയർന്നിരുന്നു. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു.

സർജൻ ഡോ. ബിമൽ സുദേവ്, സീനിയർ അനസ്തേഷ്യസ്റ്റ് ഡോ. വി. ശ്രീകുമാർ എന്നിവർക്കെതിരെയാണ് ഇനി നടപടി വരാനുള്ളത്. അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രി പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്.

Altercation in the operation theatre: Mass transfer of doctors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; വെളിച്ചക്കുറവിനെ തുടർന്ന് ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു|VIDEO

റാസല്‍ഖൈമ അപകടം: മരിച്ച അഞ്ച് മലയാളികളില്‍ നാല് പേരെയും തിരിച്ചറിഞ്ഞു

തിരുപ്പരന്‍കുണ്‍ട്രം ദീപം തെളിക്കല്‍: ദേവസ്ഥാനത്തെ പഴിച്ച് കലക്ടര്‍; ക്ഷമാപണം നടത്തി സര്‍ക്കാര്‍

മരിച്ചത് 36 മണിക്കൂറിലേറെ മുമ്പ്; ശുചിമുറിയിലെ രോഗിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മിഷൻ ചക്കക്കൊമ്പന് തിരിച്ചടി, എൽപിഎസ്ടി സമരക്കാരുടെ ആവശ്യം തള്ളി, ബുംറ രണ്ടാമത്; ഇന്നത്തെ 5 പ്രധാന വാർത്തകൾ