വി ഡി സതീശൻ, വി ശിവൻകുട്ടി ഫെയ്സ്ബുക്ക്
Kerala

'സ്ഥലം സന്ദർശിക്കുക പോലും ചെയ്തില്ല; പ്രതിപക്ഷ നേതാവിന്റെ ശ്രമം രാഷ്ട്രീയ മുതലെടുപ്പിന്': വി ശിവൻകുട്ടി

'വി ഡി സതീശൻ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമാണ്'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രതികരണത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി. വി ഡി സതീശൻ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമാണ്. ഒരാളെ അപകടത്തിൽ കാണാതായപ്പോഴും രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്നും ശിവൻകുട്ടി വിമർശിച്ചു.

റെയിൽവേയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് അപകടം നടന്നത്. അവിടെ തിരുവനന്തപുരം കോർപ്പറേഷന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഇടപെടലുകൾക്ക് റെയിൽവേ അനുവാദം നൽകിയിട്ടില്ല. യാതൊരു സുരക്ഷയും ഇല്ലാതെയാണ് റെയിൽവേയുടെ കരാറുകാരൻ തൊഴിലാളികളെ ശുചീകരണ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തിയത് എന്നത് വ്യക്തമാണ്. കാണാതായ ആളെ കണ്ടെത്താൻ സംസ്ഥാന സർക്കാർ ആയതെല്ലാം ചെയ്യുന്നുണ്ട്. അപ്പോഴും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ആ സ്ഥലം സന്ദർശിക്കുക പോലും ചെയ്യാത്ത പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.- ഫെയ്സ്ബുക്ക് കുറിപ്പിൽ വി ശിവൻകുട്ടി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ആവതെല്ലാം രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തുണ്ട്. കേരളമാകെ ദുഃഖത്തോടെ കണ്ട ഒരു സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനായാണ് പ്രതിപക്ഷ നേതാവ് ഉപയോഗപ്പെടുത്തുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. മന്ത്രി വീണാ ജോർജിനെ അടക്കം കുറ്റപ്പെടുത്താനാണ് ഈ ദുരന്തസമയത്തും പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് എന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT