അമൃത് ഭാരത് എക്‌സ്പ്രസ്  
Kerala

അമൃത് ഭാരത് എക്സ്പ്രസുകള്‍ കോട്ടയം വഴി; മാവേലിക്കരയിലും ചെങ്ങന്നൂരിലും ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പുതുതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഈ ട്രെയിനുകള്‍ക്ക് മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതായും കൊടിക്കുന്നില്‍ സുരേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

പുതുതായി അനുവദിച്ച നാഗര്‍കോവില്‍-മംഗലാപുരം, തിരുവനന്തപുരം നോര്‍ത്ത്-ചാര്‍ലപ്പള്ളി(ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസുകളാണ് കോട്ടയം വഴി സര്‍വീസ് നടത്തുക. ഈ രണ്ട് ട്രെയിനുകളും കോട്ടയം വഴി ഓടിക്കണമെന്ന ആവശ്യം നേരത്തേ റെയില്‍വേ മന്ത്രിയുടെയും റെയില്‍വേ ബോര്‍ഡിന്റെയും മുന്നില്‍ ഉന്നയിച്ചിരുന്നതായും ഇതിനാണ് അനുകൂല തീരുമാനമുണ്ടായിരിക്കുന്നതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാര്‍ക്ക് മംഗലാപുരം, ഹൈദരാബാദ് മേഖലകളിലേക്ക് കൂടുതല്‍ മെച്ചപ്പെട്ട റെയില്‍ബന്ധം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോണ്‍-എസി വിഭാഗത്തിലുള്ള, സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്നത് വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വലിയ ആശ്വാസമാകുമെന്നും എംപി കുറിച്ചു.

Amrit Bharat Expresses via Kottayam; Stops at Mavelikkara, Chengannur and Changanassery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്ത് ഇഡി

ലഹരിക്കച്ചവടവും ഉപയോഗവും; രണ്ട് പൊലിസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

പാടാന്‍ കൊതിച്ച് മന്ത്രിക്കരികെയെത്തി; പാട്ടിന് പിന്നാലെ 67കാരിക്ക് പൊന്നാടയും സ്‌നേഹ സമ്മാനവുമായി ആര്‍ ബിന്ദു

കേരളത്തില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; വിനോദ് താവ്‌ഡെയ്ക്ക് ചുമതല

'സോറി, ഐ ലവ് യു.....'ഭിന്നശേഷിക്കാരി ജീവനൊടുക്കിയ നിലയില്‍

SCROLL FOR NEXT