Amrita Express to Rameswaram from tomorrow പ്രതീകാത്മക ചിത്രം
Kerala

നാളെ മുതല്‍ അമൃത എക്‌സ്പ്രസ് രാമേശ്വരത്തേയ്ക്ക്; സമയക്രമം അറിയാം

തിരുവനന്തപുരം - മധുര അമൃത എക്‌സ്പ്രസ് നാളെ മുതല്‍ രാമേശ്വരം വരെ നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം - മധുര അമൃത എക്‌സ്പ്രസ് നാളെ മുതല്‍ രാമേശ്വരം വരെ നീട്ടി. ഇതുസംബന്ധിച്ച് റെയില്‍വേ ഉത്തരവ് ഇറക്കി. രാമേശ്വരത്ത് പുതിയ പാമ്പന്‍ പാലം തുറന്നതോടെയാണ് അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്.

16343/16344 തിരുവനന്തപുരം - മധുര അമൃത എക്‌സ്പ്രസ് നാളെ മുതല്‍ 20.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 9.50ന് മധുരയില്‍ എത്തുന്ന അമൃത എക്്‌സ്പ്രസ് ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് എത്തും. തിരിച്ച് അവിടെ നിന്നും ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 4.55ന് തിരുവനന്തപുരത്ത് എത്തിച്ചേരും. രാമേശ്വരത്ത് എട്ടു ട്രെയിനുകളുടെ സര്‍വീസിനും അറ്റകുറ്റപ്പണിക്കും സൗകര്യമുള്ള പിറ്റ് ലൈനും സിഗ്‌നല്‍ സംവിധാനവും ഉള്ളതിനാല്‍ സാങ്കേതിക, ഗതാഗത പ്രശ്‌നങ്ങളുണ്ടാകില്ലെന്നത് നേട്ടമാണ്.

Amrita Express to Rameswaram from tomorrow; Timetable known

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?