Anganwadi Worker Accused Of Assaulting Child 
Kerala

ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ചതായി പരാതി; അങ്കണവാടി ജീവനക്കാരിക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ജീവനക്കാരിക്കെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്നും കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ അങ്കണവാടിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുളമാടിലെ 98-ാം നമ്പർ അങ്കണവാടിയിലെ ജീവനക്കാരിക്കെതിരെയാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചതെന്ന പരാതിയിലാണ് നടപടി സ്വീകരിച്ചത്. അങ്കണവാടിയിൽ വെച്ച് മൂത്രമൊഴിച്ച കുഞ്ഞിന്റെ കയ്യിൽ അടിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്തുവെന്നാണ് കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നത്.

സംഭവത്തിന് ശേഷം കുട്ടി വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഈ ജീവനക്കാരിക്കെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്നും കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. കുട്ടിയുടെ പരിക്കുകളുടെ ചിത്രങ്ങൾ, ആശുപത്രി രേഖകൾ, ഡോക്ടറുടെ റിപ്പോർട്ട് എന്നിവയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി, പാരിപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ, ജില്ലാ ചൈൽഡ് ഡെവലപ്‌മെന്റ് ഓഫിസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.

The State Commission for Protection of Child Rights has registered a case against an anganwadi worker in Kollam district for allegedly assaulting a three-year-old boy who urinated in his trousers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎൻഎയുമായി കരാർ തന്നെയില്ല, പിന്നെങ്ങനെ പിന്മാറും?; മറുപടിയുമായി മുഖ്യമന്ത്രി

കുടുംബ ബജറ്റ് താളം തെറ്റുമോ?, അരി, പഞ്ചസാര, സവാള വില പൊള്ളിക്കും; പൊന്നിക്ക് 20 രൂപയുടെ വര്‍ധന

രാവിലെ വെറും വയറ്റിൽ പാൽച്ചായ കുടിക്കുന്ന ശീലമുണ്ടോ? ദഹനത്തെ എങ്ങനെ ബാധിക്കും?

'അതേപ്പറ്റി ഒരു കമന്റുമില്ല, യുഡിഎഫ് യോഗം ചേരുമ്പോള്‍ അറിയിക്കും'; അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി

20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!; മാസം 5000 രൂപ ഇങ്ങനെ നിക്ഷേപിക്കൂ, വേറിട്ട എസ്‌ഐപി സ്ട്രാറ്റജി