അനില്‍ അക്കര ഫയൽ
Kerala

വീണ്ടും സര്‍പ്രൈസുമായി കോണ്‍ഗ്രസ്; അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ സ്ഥാനാര്‍ഥി

വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരയെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരയെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് ആയ അനില്‍ അക്കര അടാട്ട് പഞ്ചായത്തിലാണ് മത്സരിക്കുക. മണ്ഡലം ഉപസമിതി ചേര്‍ന്നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനില്‍ അക്കര മത്സരിക്കണമെന്ന ശുപാര്‍ശ മുന്നോട്ടുവെച്ചത്. വീണ്ടും മണ്ഡല ഉപസമിതി ചേര്‍ന്ന് ഈ ശുപാര്‍ശയ്ക്ക് അന്തിമ അംഗീകാരം നല്‍കേണ്ടതുണ്ട്.

അടാട്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയ അനില്‍ അക്കര 15-ാം വാര്‍ഡിലാണ് മത്സരിക്കുക. 2000 മുതല്‍ 2010 വരെ പഞ്ചായത്ത് അംഗമായിരുന്നു അനില്‍ അക്കര. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും 2003 മുതല്‍ 2010 വരെ പ്രസിഡന്റ് സ്ഥാനവും വഹിച്ചത് അനില്‍ അക്കരയാണ്.

ഇക്കാലയളവിലാണ് മികച്ച പഞ്ചായത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ അടാട്ട് പഞ്ചായത്തിനെ തേടിയെത്തിയത്. അടാട്ട് പഞ്ചായത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അനില്‍ അക്കരയെ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയനാക്കിയത്. തുടര്‍ന്നാണ് വടക്കാഞ്ചേരി മണ്ഡലത്തില്‍ മത്സരിച്ച് അനില്‍ അക്കര എംഎല്‍എയാകുന്നത്.

Anil Akkara is the candidate in Adat panchayat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിക്കാനാകില്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

'എന്റെ ഫോട്ടോ കണ്ടിട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി! പിന്നെയാണ് ഓർത്തത് ഞാനങ്ങനെ പോസ് ചെയ്തിട്ടില്ലല്ലോ എന്ന്; എഐ വലിയ പ്രശ്നമാണ്'

'പരിശീലനത്തിനിടെ ഒരു ഫോണ്‍ കോള്‍ വന്നു', 2011 ലോകകപ്പ് നേടുന്നതില്‍ സത്യസായി ബാബയുടെ അനുഗ്രഹവും തുണയായി; ഓര്‍മ്മിച്ച് സച്ചിന്‍

'കൊലയാളിയായ രംഗണ്ണനെയാണോ കാണികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്? അങ്ങനെയാണെങ്കില്‍ നമ്മള്‍ കുഴപ്പത്തിലാണ്'

വീട്ടിലെ പാറ്റ ശല്യമാണോ നിങ്ങളുടെ പ്രശ്നം? ഈ വഴികൾ പരീക്ഷിച്ച് നോക്കൂ

SCROLL FOR NEXT