കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയില്‍. കോളജ് പ്രവര്‍ത്തിക്കുന്നത്. മിച്ചഭൂമിയിലെന്ന് കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡാണ് കണ്ടെത്തിയിരിക്കുന്നത്. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്നു കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ബോര്‍ഡ് ചെയര്‍മാനായ ഡെപ്യൂട്ടി കലക്ടര്‍ ഇ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇടക്കാല ഉത്തരവിട്ടിരുന്നു. സ്ഥലം കണ്ടുകെട്ടുന്നതിന് ഒരു വര്‍ഷക്കാലമെങ്കിലും ആവശ്യമായതിനാല്‍ സമയം അനുവദിക്കുന്നതിനു ഹൈക്കോടതിയെ സമീപിക്കുന്നതിന് ചെയര്‍മാനെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണു കോളജിന്റെ നടത്തിപ്പിനെക്കുറിച്ചും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരുന്നത്. അഞ്ചരക്കണ്ടി രണ്ടത്തറ എസ്റ്റേറ്റ്, അഞ്ചരക്കണ്ടി എസന്‍ഷ്യല്‍ ഓയില്‍ കമ്പനി എന്നിവയുടെ വകയായിരുന്ന ഭൂമിയില്‍ നടന്ന കൈമാറ്റങ്ങള്‍ റദ്ദാക്കിയാണ് കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. അബ്ദുള്‍ ജബ്ബാര്‍ ഹാജി ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ കൈവശം വച്ചിരിക്കുന്ന ഈ ഭൂമിക്ക് കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം യാതൊരുവിധ ഇളവുകള്‍ക്കും അര്‍ഹതയില്ലെന്ന് ബോര്‍ഡ് കണ്ടെത്തി.
1964 ഏപ്രില്‍ ഒന്നിന് ശേഷം ഭൂപരിധിയില്‍ അധികമുള്ള ഭൂമി കൈമാറ്റം ചെയ്യുന്നത് അസാധുവാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 133/1967 നമ്പര്‍ ആധാരവും തുടര്‍ന്നു നടന്ന മുഴുവന്‍ കൈമാറ്റങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചു. നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയതിന് 1970 ലെ ഉടമകളായ മാര്‍ജറി ഗ്രേസ്, ഒഹലോറന്‍ എന്നിവരുടെ പേരില്‍ കേസ് എടുക്കും. കക്ഷികളെ വിചാരണ ചെയ്ത ശേഷം കണ്ടെത്തുന്ന മിച്ചഭൂമി അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates