രോഗിയെ ചുമന്നുകൊണ്ടു പോകുന്നു  വീഡിയോ ദൃശ്യത്തില്‍ നിന്ന്
Kerala

ഇടമലക്കുടിയിൽ രോ​ഗിയുമായി വീണ്ടും ദുരിത യാത്ര; കമ്പിൽ തുണി കെട്ടി ചുമന്ന് നാട്ടുകാർ ( വിഡിയോ)

വളയംപാറ കുടിയിൽ നിന്നും 55 കാരിയായ പൂമണിയെയാണ് സൊസൈറ്റികുടിയിലെ ആശുപത്രിയിൽ എത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഇടുക്കി: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ രോ​ഗിയുമായി വീണ്ടും ദുരിത യാത്ര. മരക്കമ്പിൽ തുണി ചുറ്റി അതിൽ കിടത്തി രോഗിയെ ആശുപത്രിയിൽ എത്തിച്ചു. വളയംപാറ കുടിയിൽ നിന്നും 55 കാരിയായ പൂമണിയെയാണ് സൊസൈറ്റികുടിയിലെ ആശുപത്രിയിൽ എത്തിച്ചത്.

മഴയെത്തുടർന്ന് കമ്പിൽ കെട്ടി കിടത്തിയ രോ​ഗിയെ നനയാതിരിക്കാൻ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞാണ് ഇടമലക്കുടിയിലെ ജനങ്ങൾ കാടും തോടും താണ്ടി മറുകരയിലെത്തിച്ചത്. കഴിഞ്ഞ ദിവസം വയോധികനായ രോ​ഗിയെ മാങ്കുളം ആനകുളത്ത് ആളുകൾ ചുമന്ന് എത്തിച്ചിരുന്നു.

ഇടുക്കി ഇടമലക്കുടി ഗൂഡല്ലാർകുടി സ്വദേശിയായ 75 വയസ്സുകാരൻ മാലയപ്പനെയാണ് ചികിത്സയ്ക്കായി കിലോമീറ്ററുകളോളം ചുമന്നത്. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ ഗതാഗതസൗകര്യമില്ലാത്തത് വലിയ ദുരിതമാണ് പ്രദേശത്ത് ഉണ്ടാക്കുന്നത്.

Another arduous journey with a patient in Edamalakkudy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം'; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 42കാരന് മൂന്ന് വര്‍ഷം തടവ്

വാട്‌സാപ്പ് ബിസിനസ് സന്ദേശങ്ങള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍

വേല്‍മുരുകന്‍ 'റിയല്‍ ലൈഫ് സിങ്കം'; വിളിച്ചുവരുത്തി അഭിനന്ദിച്ച് വിജയ്; സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്ന് ഉപദേശം

പാകിസ്ഥാന്‍ വ്യോമപാതക്ക് പകരം ബദല്‍പാതകള്‍ തേടി ഇന്ത്യ; ചൈനയുമായി ചര്‍ച്ച, റിപ്പോര്‍ട്ട്