അമീബിക് മസ്തിഷ്‌ക ജ്വരം ( Amoebic encephalitis ) പ്രതീകാത്മക ചിത്രം
Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ചികിത്സയില്‍ കഴിയുന്നത് ഏഴ് പേര്‍

ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് അമീബിക് മസ്തിഷ്‌ക ജ്വരം  സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച മരിച്ച ഒമ്പതുവയസ്സുള്ള അനയയുടെ സഹോദരനായ ഏഴ് വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

അതേസമയം, പനി ബാധിച്ച് 12 ദിവസമായി ചികിത്സയിലായിരുന്ന ബാലരാമപുരം സ്വദേശി എസ്.എ.അനില്‍ കുമാര്‍് മരിച്ചത് മസ്തിഷ്‌ക ജ്വരം ബാധിച്ചാണോയെന്ന് സംശയം്. അന്തിമ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്നാണ് അനില്‍ കുമാറിന് ചികിത്സ ആരംഭിച്ചത്. അത് കുറയാതെ വന്നതോടെ നടത്തിയ വിശദ പരിശോധനയില്‍ അണുബാധ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് രണ്ട് സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷല്‍റ്റി വിഭാഗത്തില്‍ 7 ദിവസം തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. അണുബാധയുണ്ടാകാനുള്ള കാരണം കണ്ടെത്താനായി ആരോഗ്യ വകുപ്പ് ഇദ്ദേഹത്തിന്റെ വീട്ടിലെയും പരിസരത്തെ ജലാശയങ്ങളിലെയും മറ്റും വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Another person has been diagnosed with amoebic meningitis in the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

SCROLL FOR NEXT