പ്രതീകാത്മക ചിത്രം 
Kerala

വീട്ടുമുറ്റത്ത് നിന്ന് പിഞ്ചുകുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ടുപോയി, നിലവിളി കേട്ട് ഓടിയെത്തി വീട്ടുകാര്‍; തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു

കാസര്‍കോട് വീണ്ടും തെരുവുനായ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് വീണ്ടും തെരുവുനായ ആക്രമണം.പടന്നയില്‍ മൂന്ന് കുട്ടികളടക്കം നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാന്‍-ഫെബീന ദമ്പതികളുടെ മകന്‍ ബഷീര്‍  (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന്‍ ഗാന്ധര്‍വ് (9), ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (6) എന്നി കുട്ടികള്‍ക്കും എ വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്. 

ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. ഒന്നര വയസുകാരനെ തെരുവുനായ കടിച്ചെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോയി ക്രൂരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് വീട്ടുകാരെത്തിയതോടെയാണ് നായ കുഞ്ഞിനെ നിലത്തിട്ട ശേഷം ഓടിപ്പോയത്. അയല്‍വാസിയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കുടുംബം.

മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കില്‍ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്. തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT