ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍  
Kerala

സഹായിച്ചവരെ തിരിച്ച് സഹായിക്കും; ജമാഅത്തെ ഇസ്ലാമിയെ അനുകൂലിക്കുന്നവരെ പിന്തുണയ്ക്കാനാവില്ല; എപി സമസ്ത

തുടര്‍ഭരണം വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേത് വോട്ടര്‍മാരാണല്ലോ. ഭരിക്കുന്ന കക്ഷികളുടെ ഭരണം ഇഷ്ടപ്പെട്ടെങ്കില്‍ തുടര്‍ഭരണം ലഭിക്കും. ഇല്ലെങ്കില്‍ മാറ്റിയെഴുതും

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി എപി സമസ്ത വിഭാഗം. ജമാഅത്തെ ഇസ്ലാമിയെ പിന്തുണക്കുന്നവര്‍ക്ക് പിന്തുണയില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മതതീവ്ര പ്രസ്ഥാനമാണ്. മതരാഷ്ട്രവാദം പുലര്‍ത്തുന്ന ജമാഅത്തിനെ പിന്തുണക്കുന്നവരെ പിന്തുണയ്ക്കാനാവില്ലെന്നും സഹായിച്ചവരെ തിരിച്ചു സഹായിക്കുമെന്നും ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

'ഞങ്ങളെ സംബന്ധിച്ചിടത്തോളം ജമാഅത്തെ ഇസ്ലാമി മതതീവ്രവാദ പ്രസ്ഥാനമാണ്. അവര്‍ മതരാഷ്ട്ര വാദത്തെ അംഗീകരിക്കുന്നു. അത് ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ജമാഅത്തെ ഇസ്ലാമിക്ക് ഒരിക്കലും ഞങ്ങളുടെ പിന്തുണ ഉണ്ടാവില്ല,'. തുടര്‍ഭരണം വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേത് വോട്ടര്‍മാരാണല്ലോ. ഭരിക്കുന്ന കക്ഷികളുടെ ഭരണം ഇഷ്ടപ്പെട്ടെങ്കില്‍ തുടര്‍ഭരണം ലഭിക്കും. ഇല്ലെങ്കില്‍ മാറ്റിയെഴുതും. അത് ഒരു പാര്‍ട്ടി തീരുമാനിക്കേണ്ടതല്ലല്ലോ,' ബുഖാരി തങ്ങള്‍ പറഞ്ഞു.

പ്രശ്നങ്ങള്‍ അറിയിക്കാനാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തിയെന്ന് കാന്തപുരം മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വ്യക്തമാക്കിയിരുന്നു.

AP Samastha to withhold support for those aligning with Jamaat-e-Islami

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

'പരിക്കെന്നു ഞങ്ങളോട് പറഞ്ഞ ആൾ ഇം​ഗ്ലണ്ടിൽ ടി20 കളിക്കുന്നു; സാം കറൻ ചെയ്തത് കടുത്ത തെറ്റ്, നടപടി വേണം'

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

SCROLL FOR NEXT