കേന്ദ്രമന്ത്രി സുരേഷ് ​ഗോപി  ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
Kerala

'കേരളത്തില്‍ ചെറുപ്പക്കാര്‍ ഇല്ലേ?, സ്ത്രീകള്‍ ഇല്ലേ?'; ബജറ്റില്‍ അവഗണനയില്ലെന്ന് സുരേഷ് ഗോപി

കേരളം കൃത്യമായി സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ എയിംസ് വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബജറ്റില്‍ കേരളത്തെ തഴഞ്ഞു എന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ ചെറുപ്പക്കാര്‍ ഇല്ലേ?, സ്ത്രീകള്‍ ഇല്ലേ?, ഫിഷറീസ് ഇല്ലേ? എന്നായിരുന്നു സുരേഷ് ഗോപിയുടെ മറു ചോദ്യം. കേരളം കൃത്യമായി സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ എയിംസ് വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിന് ഏറ്റവും പ്രയോജനകരമായ ബജറ്റാണിതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പലിശരഹിത വായ്പാ പദ്ധതി നീട്ടാനുള്ള നിര്‍ദേശം കേരളത്തിന് ഗുണകരമാണ്. കേരളത്തിലെ യുവാക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റ്. കിഫ്ബിയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ മാറ്റി, കേന്ദ്രസര്‍ക്കാരിന്‍രെ പലിശ രഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്തണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് നമ്മുടെ നാട്ടിലെ യുവാക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. ബജറ്റിലെ ഏറ്റവും വലിയ ഊന്നല്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും നൈപുണ്യവികസനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കുമാണ്. യുവാക്കള്‍ക്കും മധ്യവര്‍ഗത്തിനും ഗ്രാമീണമേഖലയ്ക്കും ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന ബജറ്റാണിതെന്നും വി മുരളീധരന്‍ പറഞ്ഞു.

അതേസമയം മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇത്രയും കേരള വിരുദ്ധമായ ബജറ്റ് ഉണ്ടായിട്ടില്ല. കേരളത്തിന്റെ ഏറ്റവും ന്യായമായ ഒരു കാര്യവും സംരക്ഷിക്കാന്‍ തയ്യാറാകാത്ത ബജറ്റ് ആയിപ്പോയി ഇതെന്ന് അങ്ങേയറ്റം പ്രതിഷേധത്തോടെയും വിഷമത്തോടെയും പറയുന്നുവെന്ന് ധനമന്ത്രി ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT