പ്രതീകാത്മക ചിത്രം  AI Generated
Kerala

വീട് പൂട്ടി യാത്ര പോവുകയാണോ? ടെന്‍ഷനടിക്കേണ്ട, പരിഹാരവുമായി കേരള പൊലീസ്

പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദിവസങ്ങളോളം വീട് പൂട്ടി പുറത്തു പോകേണ്ട സാഹചര്യം ഒരിക്കലെങ്കിലും സംഭവിക്കാറുണ്ട് പലര്‍ക്കും. അത്തരം സാഹചര്യങ്ങളില്‍ മനസില്‍ ടെന്‍ഷനും ഉണ്ടാകാറുണ്ട്. പൂട്ടിക്കിടക്കുന്ന വീട് കുത്തിത്തുറന്ന് മോഷണവും നടക്കാറുണ്ട്. ഇനി അതില്‍ വിഷമിക്കേണ്ട. കേരള പൊലീസ് നിങ്ങള്‍ക്ക് സഹായത്തിനുണ്ട്.

വീട് പൂട്ടിപ്പോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കാന്‍ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ സൗകര്യം വിനിയോഗിക്കാം. 14 ദിവസം വരെ പൊലീസ് നിങ്ങളുടെ വീടും പരിസരവും നിരീക്ഷിക്കും.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House Information' സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.

Are you going on a trip while locked up at home? Kerala Police has a solution to ease your tension

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുരിതാശ്വാസ നിധിയിൽ അട്ടിമറി; 262 കോടി സഞ്ചിത നിധിയിലേക്ക് വകമാറ്റി; പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോർട്ട് സഭയിൽ

'ഭര്‍ത്താവിനെ തേടുന്ന ഭാര്യ'; തമിഴ് മക്കള്‍ക്ക് മാത്രം അറിയാവുന്ന കഥ'; വിജയ്ക്ക് മറുപടി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?: സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 525 lottery result

'മദ്യപിച്ച് സ്‌റ്റേജിന് മുമ്പില്‍ ഡാന്‍സ്'; കേരളത്തില്‍ ഷോകള്‍ കുറച്ചത് എന്തുകൊണ്ട്? വെളിപ്പെടുത്തി സാനിയ

വിപണിയില്‍ ഇപ്പോള്‍ തന്നെ നിക്ഷേപിക്കണോ?, അതോ കാത്തിരിക്കണോ?, സ്വയം ചോദിക്കാം അഞ്ചു ചോദ്യങ്ങള്‍