Aritha Babu remembers Salim Kumar facebook
Kerala

'എന്റെ ജീവിതത്തിലെ ഒരു വെളിച്ചം നിലച്ചു...';സലിംകുമാറിനെ ഓര്‍മിച്ച് അരിത ബാബു

'നോമിനേഷന്‍ ഫീസ് നല്‍കാന്‍ സലിം കുമാര്‍ സാറിന് ആഗ്രഹമുണ്ട്. നോമിനേഷന്‍ നല്‍കുന്ന ദിവസം അദ്ദേഹം നേരിട്ട് എത്തും.'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: തന്റെ ജീവിതത്തിലെ വെളിച്ചം നിലച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുക്കാനുള്ള പണം തന്നത് സലിം കുമാറാണെന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് അരിത ബാബു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി എന്നെ പ്രഖ്യാപിച്ച ദിവസങ്ങളില്‍ ലഭിച്ച ഒരു ഫോണ്‍ കോള്‍ ഇന്നും വ്യക്തമായി ഓര്‍മ്മയിലുണ്ട്. പ്രിയപ്പെട്ട ഹൈബി ഈഡന്‍ ചേട്ടനായിരുന്നു വിളിച്ചത്. ആശംസകള്‍ അറിയിച്ച ശേഷം അദ്ദേഹം പറഞ്ഞ ഒരു കാര്യം എന്നെ അമ്പരപ്പിക്കുകയും കണ്ണ് നിറയ്ക്കുകയും ചെയ്തു. 'നോമിനേഷന്‍ ഫീസ് നല്‍കാന്‍ സലിം കുമാര്‍ സാറിന് ആഗ്രഹമുണ്ട്. നോമിനേഷന്‍ നല്‍കുന്ന ദിവസം അദ്ദേഹം നേരിട്ട് എത്തും.'

ആ നിമിഷം ഞാന്‍ എന്താണ് അനുഭവിച്ചതെന്ന് വാക്കുകളില്‍ പറയാന്‍ കഴിയില്ല. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം തന്നെ വലിയൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു. അതിനുമപ്പുറം, വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ ആരാധനയോടെ കണ്ടിരുന്ന ഒരു കലാകാരന്‍ എന്നെ നേരില്‍ കാണാനും അനുഗ്രഹിക്കാനും എത്തുന്നു എന്ന വാര്‍ത്ത എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്നായി മാറി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം എൻ്റെ ജീവിതത്തിലെ ഒരു വെളിച്ചം നിലച്ചു... ഇന്ന് ഈ കുറിപ്പ് എഴുതാൻ ഇരിക്കുമ്പോൾ കൈകൾ വിറയ്ക്കുന്നു. ചില മനുഷ്യരുടെ വേർപാട് ഒരു വാർത്ത മാത്രമല്ല, ജീവിതത്തിലെ ഒരു ഭാഗം നഷ്ടപ്പെടുന്നതുപോലെയാണ്. എനിക്ക് ഇന്ന് അങ്ങനെയാണ് തോന്നുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി എന്നെ പ്രഖ്യാപിച്ച ദിവസങ്ങളിൽ ലഭിച്ച ഒരു ഫോൺ കോൾ ഇന്നും വ്യക്തമായി ഓർമ്മയിലുണ്ട്. പ്രിയപ്പെട്ട ഹൈബി ഈഡൻ ചേട്ടനായിരുന്നു വിളിച്ചത്. ആശംസകൾ അറിയിച്ച ശേഷം അദ്ദേഹം പറഞ്ഞ ഒരു കാര്യം എന്നെ അമ്പരപ്പിക്കുകയും കണ്ണ് നിറയ്ക്കുകയും ചെയ്തു. "നോമിനേഷൻ ഫീസ് നൽകാൻ സലിം കുമാർ സാറിന് ആഗ്രഹമുണ്ട്. നോമിനേഷൻ നൽകുന്ന ദിവസം അദ്ദേഹം നേരിട്ട് എത്തും." Salim Kumar ആ നിമിഷം ഞാൻ എന്താണ് അനുഭവിച്ചതെന്ന് വാക്കുകളിൽ പറയാൻ കഴിയില്ല. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം തന്നെ വലിയൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു. അതിനുമപ്പുറം, വർഷങ്ങളായി വെള്ളിത്തിരയിൽ ആരാധനയോടെ കണ്ടിരുന്ന ഒരു കലാകാരൻ എന്നെ നേരിൽ കാണാനും അനുഗ്രഹിക്കാനും എത്തുന്നു എന്ന വാർത്ത എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായി മാറി. നമ്മൾ എല്ലാവരും ചിരിച്ചും കരഞ്ഞും കണ്ട അനേകം കഥാപാത്രങ്ങളുടെ ഉടമയായിരുന്നു സലിം ചേട്ടൻ. "ആദാമിന്റെ മകൻ അബു"യിലെ അബുവിനെ പോലെ ജീവിതത്തെ സ്നേഹത്തോടെയും നന്മയോടെയും കാണാൻ പഠിപ്പിച്ച മനുഷ്യൻ. തിരശ്ശീലയിലെ കഥാപാത്രങ്ങൾ എത്ര ഹൃദയസ്പർശിയായിരുന്നോ, ജീവിതത്തിലെ അദ്ദേഹത്തിന്റെ വ്യക്തിത്വം അതിലും മനോഹരമായിരുന്നു. ആ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു കലാകാരനുമായുള്ള പരിചയം മാത്രമായിരുന്നില്ല അത്. ഒരു അച്ഛന്റെ കരുതലും സ്നേഹവും നിറഞ്ഞ ബന്ധമായി അത് വളർന്നു. രാഷ്ട്രീയത്തിലെ ഉയർച്ചകളും താഴ്ചകളും, ജീവിതത്തിലെ സന്തോഷങ്ങളും വിഷമങ്ങളും പങ്കുവെക്കാൻ കഴിയുന്ന ഒരു കുടുംബാംഗം പോലെയായിരുന്നു അദ്ദേഹം. വർഷത്തിൽ രണ്ടുതവണയെങ്കിലും നമ്മുടെ നാട്ടിലെ ഓച്ചിറ ഇടയനാമ്പലം റോഡിലുള്ള തപസ്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കായി വരുമ്പോൾ എന്നെ അന്വേഷിക്കും. എറണാകുളത്തെ വീട്ടിൽ പോകും. ജന്മദിനങ്ങൾ ആഘോഷിക്കും. ഒരു പൊതുപ്രവർത്തകയും സിനിമാതാരവും തമ്മിലുള്ള ബന്ധം എന്നതിലുപരി, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ആത്മബന്ധമായി അത് മാറിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ജീവിതത്തിലെ പല നിർണായക ഘട്ടങ്ങളിലും സലിം ചേട്ടന്റെ വാക്കുകൾ എനിക്ക് കരുത്തായിരുന്നു. ഒരുപാട് പേരുടെ കൈത്താങ്ങിൽ ഉയർന്നുവന്ന ഒരു പെൺകുട്ടിക്ക് വഴികാട്ടിയായവരിൽ ഒരാൾ. പ്രോത്സാഹനത്തിന്റെ ഒരു വാക്ക് കൊണ്ട് പോലും എത്ര വലിയ ആത്മവിശ്വാസമാണ് അദ്ദേഹം നൽകിയിരുന്നത്. ഇന്ന് ആ ഫോൺ ഇനി വരില്ല. "മോളെ..." എന്ന് വിളിക്കുന്ന ആ ശബ്ദം ഇനി കേൾക്കില്ല. എന്നാൽ ആ സ്നേഹവും കരുതലും ഓർമ്മകളും ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും. ജീവിതത്തിൽ ചിലർ ബന്ധുക്കളായി ജനിക്കില്ല. പക്ഷേ സ്നേഹത്തിലൂടെ കുടുംബമായി മാറും. എനിക്ക് സലിം ചേട്ടൻ അത്തരമൊരു വ്യക്തിയായിരുന്നു. നിറഞ്ഞ കണ്ണുകളോടെ... വേദനിക്കുന്ന ഹൃദയത്തോടെ... ആദരാഞ്ജലികൾ സലിം ചേട്ടാ... 💔 നിങ്ങൾ സമ്മാനിച്ച സ്നേഹവും കരുതലും ഒരിക്കലും മറക്കില്ല. - അരിതാ ബാബു.

Aritha Babu remembers Salim Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളിമങ്ങാത്ത ചിരി!, സലിംകുമാറിന്റെ സംസ്‌കാരം ഇന്ന്; ഉച്ചയ്ക്ക് ഒരു മണി വരെ പറവൂരില്‍ പൊതുദര്‍ശനം

പുഴയിൽ ഒഴുക്കിൽപ്പെട്ട ഏഴു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി; അമ്മയുടെയും മകന്റെയും മരണത്തിൽ വിറങ്ങലിച്ച് നാട്

'അച്ഛന്‍ താഴെയുണ്ട്!' ഭയന്ന് പോയ കുട്ടിയോട് ആര്‍ക്കൊപ്പം പോകണമെന്ന് ചോദിക്കാനായില്ല; സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്തണമെന്ന് ഹൈക്കോടതി

'അ‍ഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീമായിരുന്നു, അതിന് ശേഷം ഞാൻ വിശാല ഹിന്ദുവായി'; പേരിന് പിന്നിലെ കഥ പറഞ്ഞ് സലിം കുമാർ

കലഞ്ഞൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

SCROLL FOR NEXT