പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വഴി തടഞ്ഞ് റോഡില്‍ കേക്ക് മുറിക്കുന്നു വിഡിയോ സ്ക്രീന്‍ഷോട്ട്
Kerala

വഴി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാര്‍ റാലി നടത്തി ആഘോഷിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കാര്‍ റാലിയുമായി വഴിതടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാര്‍ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ നടന്ന കാര്‍ റാലിയില്‍ ഇരുപതോളം കാറുകളാണ് അണിനിരന്നത്. അന്‍പതോളം യുവാക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

കമ്മട്ടിപ്പാടം എന്ന ഇടത് പ്രവര്‍ത്തകരുടെ ക്ലബാണ് ആഘോഷം സംഘടിപ്പിച്ചത്. ഒരു മണിക്കൂറോളം ആഘോഷം നീണ്ടു നിന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്നു ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലയില്‍ മൂന്നാം തവണയാണ് പൊതുനിരത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിറന്നാള്‍ ആഘോഷം നടത്തുന്നത്.

നേരത്തേ മലയാലപ്പുഴയില്‍ കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. അടൂരിലെ പറക്കോട് ഡിവൈഎഫ്‌ഐയുടെ പ്രാദേശിക ഭാരവാഹിയുടെ ജന്മദിനം ലഹരിക്കേസിലെ പ്രതികളോടൊപ്പം ആഘോഷിച്ചതും വിവാദമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'