dean kuriakose mp 
Kerala

പൊലീസ് ഉ​ദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്; ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്

ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പൊലീസ് ഉ​ദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്. 2018ൽ റോഡ് ഉപോധിക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് വാറന്റ്.

ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

2018ൽ ഷൊർണൂരിലെ അന്നത്തെ എംഎൽഎക്കെതിരായ സ്ത്രീപീഡന വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ഫെബ്രുവരി രണ്ടിനു കോടതി കേസ് വീണ്ടും പരി​ഗണിക്കും.

arrest warrant issued for dean kuriakose mp in the case of assaulting police officers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT