പ്രതീകാത്മക ചിത്രം 
Kerala

വിനോദസഞ്ചാരികളായി എത്തി, ആളില്ലാത്ത വീട്ടിൽ കയറി വിഷം കഴിച്ചു; യുവാവും 17കാരിയും മരിച്ചു

വിഷം കഴിച്ച് അവശനിലയിലായ പെൺ‌കുട്ടി രാത്രി ഒൻ‌പതോടെ റോഡിലേക്കിറങ്ങി സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്

സമകാലിക മലയാളം ഡെസ്ക്

മറയൂർ; ഇടുക്കിയിൽ വിനോദസഞ്ചാരികളായി എത്തിയ യുവാവും പെൺകുട്ടിയും ആളൊഴിഞ്ഞ വീട്ടിൽക്കയറി വിഷം കഴിച്ച് മരിച്ച നിലയിൽ. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാർ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണു മരിച്ചത്. മറയൂർ – ഉദുമൽപേട്ട റോഡിൽ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടിൽ കയറിയാണ് ഇവർ വിഷം കഴിച്ചത്. 

പുഷ്പൻ ടൗണിലേക്ക് പോയ സമയത്താണ് യുവാവും പെൺകുട്ടിയും വീട്ടിൽ കയറുന്നത്. വിഷം കഴിച്ച് അവശനിലയിലായ പെൺ‌കുട്ടി രാത്രി ഒൻ‌പതോടെ റോഡിലേക്കിറങ്ങി സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വാഹനം തടഞ്ഞു നിർത്തി വിഷം കഴിച്ചെന്നും രക്ഷിക്കണമെന്നും പറയുകയായിരുന്നു. 

യുവാക്കൾ വീട്ടിനുള്ളിൽ കയറി പരിശോധിച്ചപ്പോൾ അവശനായ യുവാവിനേയും കണ്ടെത്തി. യുവാക്കൾ ഉടനടി മറയൂർ പോലീസിൽ വിവരമറിയിച്ചു. പോലീസ് സംഘം വീട്ടിലെത്തി ഇരുവരെയും മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇരുവരും ഗുരുതരാവസ്ഥയിലായതിനാൽ ഉദുമലൈയിലേക്കും കോയമ്പത്തൂരിലേക്കും കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഞായറാഴ്ച ഇരുവരും മരിച്ചു.

നാലുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് മറയൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുട്ടി പറഞ്ഞിരുന്നു. കോളജിൽ പോകുകയാണ് എന്നുപറഞ്ഞാണ്‌ വീട്ടിൽനിന്ന്‌ പെൺകുട്ടി പോയത് എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മറയൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT