CPM All India General Secretary M A Baby and CPM Kannur District Secretary K K Ragesh eating watermelon screen grab
Kerala

ചുവപ്പ് പോന്നോട്ടെ... 'തണ്ണിമത്തന്‍ രാഷ്ട്രീയം'; ചൂടിന് അല്‍പ്പം ശമനം ആവൂലോ!

കുടിവെള്ളത്തിനൊപ്പം തണ്ണിമത്തനും ഇളനീരും മോരുവെള്ളവുമൊക്കെയാണ് പലരും ഇടയ്ക്കിടെ കഴിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ചൂട് കടുത്തതോടെ തെരഞ്ഞെടുപ്പില്‍ വെന്തുരുകയാണ് രാഷ്ട്രീയ നേതാക്കള്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് അകമ്പടി പോകുന്ന അനൗണ്‍സ്‌മെന്റ് വാഹനം നിര്‍ത്തി പ്രസംഗിക്കുന്ന പ്രാദേശിക നേതാക്കള്‍ മുതല്‍ ജാഥ വിളിക്കുന്ന പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും അനുയാത്ര ചെയ്യുന്നവരുമൊക്കെ ചൂടും ദാഹവും അകറ്റാനുള്ള പെടാപ്പാടിലാണ്.

കുടിവെള്ളത്തിനൊപ്പം തണ്ണിമത്തനും ഇളനീരും മോരുവെള്ളവുമൊക്കെയാണ് പലരും ഇടയ്ക്കിടെ കഴിക്കുന്നത്. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് കൊടുംചൂട് അനുഭവപ്പെടുന്നത്. കണ്ണൂരില്‍ 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് നിലവിലെ താപനില.

കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ മീറ്റ് ദ ലീഡര്‍ അഭിമുഖത്തിനെത്തിയ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി തണ്ണിമത്തനെ ആശ്രയിച്ചാണ് ചൂട് അകറ്റാന്‍ ശ്രമിച്ചത്. പ്രസ് ക്‌ളബ്ബിന് താഴെയുള്ള മുഹമ്മദ് അലിയുടെ വണ്ടി പിടികയില്‍ നിന്നും തണ്ണിമത്തന്‍ കഴിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും കൂടെക്കൂടി. ഇതുകണ്ടതോടെ ചാനല്‍ കാമറകളും പത്ര ഫോട്ടോഗ്രാഫര്‍മാരും ചുറ്റും കൂടി.

As the heat heats up, political leaders are getting burned out in the elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഷാഫി പറമ്പിലിന്റേയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി'; പ്രശോഭിനെതിരെ കൂടുതല്‍ ആരോപണവുമായി യുവതി

'സുശീലയെ ലഭിച്ചത് ഒരു ഭാ​ഗ്യമാണ്; അതിലും വലിയ അം​ഗീകാരം വേറെയില്ല'

'കല്യാണി'യ്ക്ക് ശേഷം ആ വൈറൽ ​ഗ്യാങ് വീണ്ടുമെത്തുന്നു; ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി

ബുംറ,ജാക്ക്സ്,സാന്റ്‌നര്‍ എവിടെ?, സൂപ്പർ താരങ്ങൾ ഇല്ലാതെ വലഞ്ഞ് മുംബൈ ഇന്ത്യൻസ്

'ഇന്നും ഫുക്രു ഇല്ലേ എന്ന് കമന്റിടും'; എനിക്കുമൊരു മകനുള്ളതല്ലേ? സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് മഞ്ജു പത്രോസ്

SCROLL FOR NEXT