പ്രതീകാത്മക ചിത്രം 
Kerala

കടം വാങ്ങിയ പണം തിരികെ ചോദിച്ചു, വയോധികയെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമം; യുവതി അറസ്റ്റിൽ

 അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് കിണറ്റില്‍ നിന്നും മറിയം ബീവിയെ രക്ഷപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വൈരാ​​ഗ്യത്തിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എരവിമംഗലം പോത്തുകാട്ടിൽ മറിയംബീവിയെ (67) ആണ്  കടം നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ യുവതി കിണറ്റിൽ തള്ളിയിട്ടത്. 

സംഭവത്തിൽ മലപ്പുറം പെരിന്തല്‍മണ്ണ എരവിമംഗലം വീട്ടിക്കൽത്തൊടി പ്രമീള (44)യെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞെത്തിയ  അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് കിണറ്റില്‍ നിന്നും മറിയം ബീവിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം.

വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയിൽ നിന്നും പ്രമീള വായ്പ വാങ്ങിയിരുന്നു. പണം തിരികെ ചോദിക്കുമ്പോൾ നൽകാമെന്ന് അവധി പറഞ്ഞ് ഒഴിയുകയായിരുന്നു. ശനിയാഴ്ച രാവിലെ പണം നൽകാമെന്ന് പറഞ്ഞ് സംഭവസ്ഥലത്തേക്ക് മറിയം ബീവിയെ എത്തിച്ചു.  

പണം ലഭിക്കുമെന്ന് വിശ്വസിച്ചെത്തിയ മറിയം ബീവിയെ കിണറിനടുത്തെത്തിയപ്പോൾ പ്രമീള തള്ളിയിടുകയായിരുന്നു. വയോധിക കിണറിന്റെ മോട്ടോർ കയറിൽ തൂങ്ങി നിന്നതോടെ കയർ മുറിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു.  പ്രമീളയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎയ്ക്ക് അധികാരം തരൂ, കേരളത്തെ വികസിതമാക്കാം; ഇത് മോദിയുടെ ഗ്യാരണ്ടി, ഹര്‍ത്താല്‍ മാഫിയയെ തുടച്ചുനീക്കും'

'അത് വെറും ചീപ്പാണ്'; ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കുഞ്ഞാലിക്കുട്ടി

മഞ്ജു പത്രോസ് ഉദ്ദേശിച്ചത് എന്നെ തന്നെ; ഞാന്‍ ഇത്രയും സെലിബ്രിറ്റി ആയതില്‍ ചിലര്‍ക്ക് അസൂയ; മറുപടി നല്‍കി രേണു സുധി

അനാവശ്യ മൊബൈൽ ഉപയോഗം, ഇന്ത്യയിൽ കുട്ടികൾക്കിടയിൽ ഏകാഗ്രതയും ശ്രദ്ധയും കുറയുന്നു

വെറും തള്ളല്ല, ആയുർവേദത്തിൽ ഓട്ടോ ഇമ്മ്യൂൺ രോ​ഗങ്ങൾക്ക് ചികിത്സയുണ്ട്, വൈറൽ കുറിപ്പുമായി ഡോക്ടർ

SCROLL FOR NEXT