അസം ബാലികയെ സ്കൂളില്‍ ചേര്‍ത്തു 
Kerala

അസം ബാലിക ഇനി സ്കൂൾ വിദ്യാർഥിനി; ഏഴാം ക്ലാസിൽ ചേർന്നു

ഇളയ സഹോദരിമാരെയും ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ച് ശിശുക്ഷേമ സമിതി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാതാപിതാക്കളുമായി പിണങ്ങി കഴക്കൂട്ടത്തു നിന്ന് കാണാതായി വിശാഖപട്ടണത്തു കണ്ടെത്തിയ അസം ബാലിക സ്കൂളിൽ പോയി തുടങ്ങുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള 13കാരി രണ്ട് ദിവസത്തിനകം സ്കൂളിൽ പോയി തുടങ്ങുമെന്ന് ജനറൽ സെക്രട്ടറി അരുൺ ഗോപി അറിയിച്ചു. ഏഴാം ക്ലാസിലേക്കാണ് കുട്ടിയെ ചേർത്തിരിക്കുന്നത്.

ഓഗസ്റ്റ് 20ന് ആണ് മാതാപിതാക്കളുമായി പിണങ്ങി പെൺകുട്ടി വീടുവിട്ടത്. നീണ്ട അന്വേഷണത്തിനൊടുവിൽ വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആദ്യം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ കഴിഞ്ഞ കുട്ടിക്ക് ഒരാഴ്ച കൗൺസലിങ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കൾ കാണാനെത്തിയെങ്കിലും അവർക്കൊപ്പം പോകാൻ വിസമ്മതിച്ചതോടെയാണ് ശിശുക്ഷേമ സമിതി ഏറ്റെടുക്കാൻ തീരുമാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടിയെ ബലമായി കൊണ്ടുപോകാനുള്ള മാതാപിതാക്കളുടെ ശ്രമം അധികൃതർ തടഞ്ഞു. കുട്ടിയെ ഏറ്റെടുക്കുന്ന വിവരം സാമൂഹിക നീതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ മാതാപിതാക്കളെ അധികൃതർ വീണ്ടും കാണും. ഇളയ രണ്ട് കുട്ടികളെയും ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർപഴ്സൻ ഷാനിബ ബീഗം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം