ജോണ്‍സണ്‍ ജെ. വര്‍ഗീസ് 
Kerala

യുവനടി പ്രതിയായ ആക്രമണ കേസ്: ഡോക്ടറുടെ ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍; ജോണ്‍സണ്‍ ജെ. വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: കൊച്ചിയില്‍ യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ ജെ. വര്‍ഗീസിന്റെ ഫോണില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തി. 12 സ്ത്രീകള്‍ക്കൊപ്പമുള്ള ഇയാളുടെ സ്വകാര്യ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. കൂടുതല്‍ സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ, കേസില്‍ കൂടുതല്‍ പരാതിക്കാരുണ്ടോ ഫോണില്‍ നിന്ന് എന്തെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ടോ,എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം യുവനടിയുടെ ബന്ധു ഡോക്ടര്‍ക്കെതിരെ ഇര്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഡോക്ടറുടെ ഫോണ്‍ പൊലീസ് വാങ്ങിയിരുന്നു. ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

നിലവില്‍ ഒളിവിലുള്ള ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. ഡോക്ടറെ മര്‍ദിച്ചവരുമായി ബന്ധപ്പെട്ട് നടിയും നടനുമടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പരാതിനല്‍കിയ ഡോക്ടര്‍ക്കെതിരേയാണ് ഇപ്പോള്‍ ബലാത്സംഗക്കേസ് നല്‍കിയിരിക്കുന്നത്.

Assault case involving a young actress: Footage of 12 women found on doctor's phone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രുതിക്ക് കൂട്ടായി സന്ദീപ്; ഗുരുവായൂരില്‍വച്ച് ജീവിതത്തിന്റെ പുതിയ തുടക്കം; രക്ഷിതാവായി മുന്‍മന്ത്രി കെ രാജന്‍

'അരങ്ങേറിയ അതേ ദിവസം വിരമിക്കല്‍'; ആറ് തവണ 5 വിക്കറ്റ് നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 'തീപ്പൊരി പേസര്‍' മുഹമ്മദ് ഷമി വിരമിച്ചു

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍

വരുന്നൂ റേഷന്‍ കടകളില്‍ സിസിടിവി; ലക്ഷ്യം ക്രമക്കേടുകള്‍ തടയല്‍

വിനോദ യാത്ര വിവാദം: വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്, പോസ്റ്റ് ഇട്ടവരും കമന്റിട്ടവരും കുടുങ്ങും