എ എൻ ഷംസീർ/ ഫെയ്സ്ബുക്ക് 
Kerala

'ശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചതിന് വളഞ്ഞിട്ടാക്രമിച്ചു'; എഎന്‍ ഷംസീര്‍

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പറഞ്ഞതിന് വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവര്‍ത്തകനാണ് താനെന്നും ഷംസീര്‍ പറഞ്ഞു. 

സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാര വിതരണം നടത്തി സംസാരിക്കവെയാണ് സ്പീക്കറുടെ പ്രതികരണം. ഗണപതി മിത്താണെന്ന സ്പീക്കറുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഷംസീറിന് എതിരെ പ്രതിപക്ഷവും ബിജെപിയും എന്‍എസ്എസും രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു. ഷംസീര്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും തിരുത്തേണ്ടതില്ല എന്നുമാണ് സിപിഎം നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT