കൊച്ചി: ഇറാന്‍ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റിപ്പബ്ലിക് ടി.വി. റിപ്പോര്‍ട്ടര്‍ ശങ്കര്‍, ക്യാമറാമാന്‍ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറായ രാധാകൃഷ്ണനും അറസ്റ്റിലായിട്ടുണ്ട്.
ഇറാന്റെ പടക്കപ്പലായ ഐ.ആര്‍.ഐ.എസ്. ലാവന്റെ ദൃശ്യം പകര്‍ത്താനാണ് മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചത്. നിരോധിതമേഖലയില്‍ പ്രവേശിച്ച് ദൃശ്യം പകര്‍ത്തുന്നത് കാവലിലുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സി.ഐ.എസ്.എഫ്. ഇവരെ കസ്റ്റഡിയിലെടുക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മറൈന്‍ഡ്രൈവില്‍നിന്ന് ഒരു ബോട്ട് വാടകയ്ക്കെടുത്താണ് റിപ്പബ്ലിക് ടി.വി. റിപ്പോര്‍ട്ടറും ക്യാമറമാനും ഇറാന്‍ കപ്പലിന്റെ ദൃശ്യം പകര്‍ത്താനെത്തിയതെന്ന് പൊലീസ് പറഞ്ഞു. നിരോധിതമേഖലയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates