അറസ്റ്റിലായ മണിക്കുട്ടൻ  ടിവി ദൃശ്യം
Kerala

കൊതുകുതിരി വാങ്ങാനെത്തി, ഒമ്പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; അറസ്റ്റ്

അഞ്ചല്‍ തേവര്‍തോട്ടം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ ആണ് പിടിയിലായത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കൊതുകുതിരി വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുവയസ്സുകാരനെ ഇയാള്‍ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. നിലവിളിച്ചപ്പോള്‍ കുട്ടിയുടെ വായയും മൂക്കും പൊത്തി പിടിച്ചു.

കുതറി ഓടിയ കുട്ടിയെ പിന്തുടര്‍ന്ന് പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കെട്ടിയിടുകയും ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ മണിക്കുട്ടനെ കോടതി റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരന് 'കൈ' കൊടുത്ത് കോണ്‍ഗ്രസ്; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല

98-ാമത് ഓസ്കറിൽ തിളങ്ങി "വൺ ബാറ്റിൽ ആഫ്റ്റർ അനദർ"

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

'സ്ഥാനാര്‍ഥിയാവും മുമ്പ് പോസ്റ്റര്‍ ഒട്ടിച്ചോളൂ, ഞങ്ങളുടെ നെഞ്ചത്താവരുത്'

രാഷ്ട്രീയത്തിനതീതമായി നാടിന് നല്ലത്; ജി സുധാകരനെ പിന്തുണച്ച് ബെന്നി ബെഹനാന്‍

SCROLL FOR NEXT