ഫയല്‍ ചിത്രം 
Kerala

എ വി റസൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 10 പുതുമുഖങ്ങൾ, 4 വനിതകൾ

1981 ൽ പാർടി അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി  എ വി റസലി (60)നെ തെരഞ്ഞെടുത്തു.  ജില്ലാസെക്രട്ടറിയിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെ കഴിഞ്ഞ മാർച്ചിലാണ് റസൽ ജില്ലാ സെക്രട്ടറിയുടെ ചുമതലയേറ്റത്. കഴിഞ്ഞ  ലോക്‌സഭാ തെരഞ്ഞെടുപ്പിലും  പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവൻ മത്സരിച്ചപ്പോൾ, റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. 

1981 ൽ പാർടി അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലും അം​ഗമാണ്.  ഡിവൈഎഫ്ഐ സംസ്ഥാന  വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു  അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്.

2006 ൽ ചങ്ങനാശ്ശേരിയിൽ നിന്ന്  നിയമസഭയിലേക്ക്  മത്സരിച്ചിരുന്നു. 2000 - 05 ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡൻ്റാണ്. 

38 അംഗ ജില്ലാ  കമ്മിറ്റി

ജില്ലാ  സമ്മേളനം  38 അംഗ കമ്മിറ്റിയേയും 10 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളും 4 പേർ വനിതകളുമാണ്‌.  കെ ശെൽവരാജ്‌, വി ജി ലാൽ, സജേഷ്‌ ശശി, കെ ആർ അജയ്‌, കെ വി ബിന്ദു, കെ പി പ്രശാന്ത്‌, ഷമിം അഹമ്മദ്‌, ഡോ. പി കെ പത്‌മകുമാർ . കെ അരുണൻ, സി എൻ സത്യനേശൻ എന്നിവർ പുതുമുഖങ്ങളാണ്.  കൃഷ്ണകുമാരി രാജശേഖരൻ, രമാ മോഹൻ, തങ്കമ്മ ജോർജ്‌ കുട്ടി, കെ വി ബിന്ദു എന്നിവരാണ്‌ വനിതാ അംഗങ്ങൾ.

ജില്ലാ കമ്മിറ്റി അം​ഗങ്ങൾ:

എ വി റസൽ , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാർ , സി ജെ ജോസഫ് , ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ , ലാലിച്ചൻ ജോർജ് , കെ അനിൽകുമാർ , എം കെ പ്രഭാകരൻ, കൃഷ്ണകുമാരി രാജശേഖരൻ , പി വി സുനിൽ, ജോയ്‌ ജോർജ്‌, റജി സഖറിയ, എം എസ്‌ സാനു, പി ഷാനവാസ്‌, രമാ മോഹൻ, വി ജയപ്രകാശ്‌, കെ രാജേഷ്‌, ഗിരീഷ്‌ എസ്‌ നായർ, പി എൻ ബിനു, തങ്കമ്മ ജോർജ്‌ കുട്ടി, ജെയക്‌ സി തോമസ്‌, കെ എൻ വേണുഗോപാൽ, കെ സി ജോസഫ്‌, ബി ആനന്ദകുട്ടൻ, എം പി ജയപ്രകാശ്‌, ഇ എസ്‌ ബിജു, ടി സി മാത്തുക്കുട്ടി, കെ ശെൽവരാജ്‌, വി ജി ലാൽ, സജേഷ്‌ ശശി, കെ ആർ അജയ്‌, കെ വി ബിന്ദു, കെ പി പ്രശാന്ത്‌, ഷമിം അഹമ്മദ്‌, ഡോ. പി കെ പത്‌മകുമാർ . കെ അരുണൻ, സി എൻ സത്യനേശൻ

ജില്ലാ  സെക്രട്ടറിയറ്റ് അം​ഗങ്ങൾ:

എ വി റസൽ , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാർ , സി ജെ ജോസഫ് ,ടി ആർ രഘുനാഥൻ , കെ എം രാധാകൃഷ്ണൻ , ലാലിച്ചൻ ജോർജ് , കെ അനിൽകമാർ , കൃഷ്ണകുമാരി രാജശേഖരൻ , റജി സഖറിയ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT