തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ആറ് മാസമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം പ്രതീകാത്മക ചിത്രം
Kerala

തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ആറ് മാസമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീകള്‍ പിടിയില്‍

ഒരാഴ്ച മുന്‍പും ഇവര്‍ വീടിന് സമീപം എത്തിയതായി വീടിന്റെ പരിസരത്ത് എത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പുതുപ്പള്ളിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീകള്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് സംഭവം.

ഒരാഴ്ച മുന്‍പും ഇവര്‍ വീടിന് സമീപം എത്തിയതായി വീടിന്റെ പരിസരത്ത് എത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഇവര്‍ കുഞ്ഞിനെ നോക്കി വയ്ക്കുകയും, പിന്നീടെത്തി കുഞ്ഞിനെ കടത്തി കൊണ്ടുപോവാന്‍ ശ്രമിക്കുകയുമായിരുന്നു. വീടിനകത്ത് കയറി കുഞ്ഞിനെ കൈകലാക്കിയ നാടോടി സ്ത്രീകള്‍ ഷാളില്‍ പുതച്ച് പുറത്തേക്കിറങ്ങുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ ഇവര്‍ക്ക് പിന്നാലെ ഓടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.രണ്ട് സ്ത്രീകളാണ് കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. നാടോടി സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലക്ക് 'പമ്പ' , സണ്ണി ജോസഫിന് 'അശോക'; മന്ത്രി മന്ദിരങ്ങൾ അനുവദിച്ചു

തോളില്‍ പിടിക്കാന്‍ ശ്രമിച്ച് ഷാഹിദ്; കൈ തട്ടി മാറ്റി രശ്മിക; നായകനും നായികയും പിണക്കത്തിലോ?; ചര്‍ച്ചയായി വിഡിയോ

പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍; തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം

ഡൽഹി മലിനീകരണ നിയന്ത്രണ കമ്മീഷനിൽ അവസരം; ടെക്നിക്കൽ, സയന്റിഫിക് ട്രെയിനി തസ്തിക, ആകെ 150 ഒഴിവുകൾ

തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കണ്ട; കര്‍ശന നിര്‍ദേശവുമായി ദുബൈ എമിഗ്രേഷന്‍

SCROLL FOR NEXT