Newborn baby പ്രതീകാത്മക ചിത്രം
Kerala

'പാലൂട്ടാന്‍ പോലും തയ്യാറാകുന്നില്ല, കുഞ്ഞിനെ വേണ്ട'; ഹരിപ്പാട് അമ്മ വലിച്ചെറിഞ്ഞ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കും

ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ. കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറും. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം അമ്മക്ക് മനംമാറ്റം ഉണ്ടായാല്‍ കുട്ടിയെ വിട്ടു നല്‍കും. അതിനിടെ കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും അമ്മ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് അമ്മയും കുഞ്ഞും.

അതിനിടെ കുഞ്ഞിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്.

കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ 19കാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നെങ്കിലും ഇക്കാര്യം യുവതി നിരസിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരിക്കെ പുലര്‍ച്ചെയോടെ ശുചിമുറിയില്‍ കയറി യുവതി പ്രസവിച്ചു. കുഞ്ഞിന്റെ പൊക്കിള്‍ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. കരച്ചില്‍ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.

തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് യുവതി. മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. കാമുകനില്‍ നിന്നാണ് ഗര്‍ണിയായതെന്നും പിന്നീട് കാമുകനുമായി അകന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

baby was thrown out of window case: 19 year old mother says she doesn't want her baby

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു'; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

'വെൽകം ടു എൽസിയു'; 'ബെൻസി'ൽ രാഘവ ലോറൻസിനും നിവിനുമൊപ്പം രവി മോഹനും

'ക്ലോപിന്റെ' പകരക്കാരൻ 'സ്ലോട്ട്' അട്ടർ 'ഫ്ളോപ്പ്'! പുറത്താക്കി ലിവർപൂൾ

പിഎസ്ജി ചാംപ്യൻസ് ലീഗ് വിജയത്തിന് പിന്നാലെ ഫ്രാൻസിൽ വൻ കലാപം; രണ്ട് മരണം, 192 പേർക്ക് പരിക്ക്, 500 ലേറെ അറസ്റ്റ്

പ്രതിരോധ മന്ത്രാലയത്തിൽ സയന്റിസ്റ്റ് ആകാം,ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 19

SCROLL FOR NEXT