പെരിയ ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക്
Kerala

'സകലതും കറന്നെടുത്തു; ഉണ്ണിത്താനെതിരായ യുദ്ധം ഇവിടെ നിന്നാരംഭിക്കുകയാണ്'; വെല്ലുവിളിച്ച് ബാലകൃഷ്ണന്‍ പെരിയ

'നൂറ് വട്ടം ആലോചിച്ചാണ് വിവാഹ റിസപ്ഷനില്‍ പങ്കെടുത്തത്. പൊടുന്നനെ ഇങ്ങനെയുണ്ടായ തീരുമാനത്തിന് പിന്നില്‍ ഉണ്ണിത്താനെന്ന വിടുവായനെ ഭയന്നിട്ടാണ്'

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: രാഷ്ട്രീയമില്ലാത്ത ചടങ്ങില്‍ പങങ്കെടുത്തതിന് എതിരെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ബാലകൃഷ്ണന്‍ പെരിയ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജില്ലയിലെ കോണ്‍ഗ്രസിന തകര്‍ത്തെന്നും ഡിസിസി പ്രസിഡന്റെ പികെ ഫൈസലും തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു.

'ഈ നാടിനകത്തുനിന്ന് കറവ പശുവിനെ പോലെ സകലതും കറന്നെടുത്തയാളാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അദ്ദേഹത്തിനെതിരായ യുദ്ധം ഇവിടെ നിന്നാരംഭിക്കുകയാണ്. ഉണ്ണിത്താനെ കൂടാതെ പികെ ഫൈസലും വലിയ റോള്‍ വഹിച്ചു. നൂറ് വട്ടം ആലോചിച്ചാണ് വിവാഹ റിസപ്ഷനില്‍ പങ്കെടുത്തത്. പൊടുന്നനെ ഇങ്ങനെയുണ്ടായ തീരുമാനത്തിന് പിന്നില്‍ ഉണ്ണിത്താനെന്ന വിടുവായനെ ഭയന്നിട്ടാണ്'- ബാലകൃഷ്ണന്‍ പെരിയ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ കെപിസിസി പുറത്തക്കി. ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് പെരിയ എന്നിവരയൊണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേസിലെ 13-ാം പ്രതി എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് കെപിസിസിക്ക് പരാതി നല്‍കിയത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ, മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.

രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരായിരുന്നു അന്വേഷണസമിതി അംഗങ്ങള്‍. 38 പേരില്‍ നിന്ന് അന്വേഷണ സമിതി മൊഴി രേഖപ്പെടുത്തി. കൂടാതെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെ പിതാവ് കൃഷ്ണനും ശരത് ലാലിന്റെ പിതാവ് സത്യനാരായണനും മൊഴി നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT