KPCC President Sunny Joseph ഫയൽ
Kerala

കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനയ്ക്ക് വിലക്ക്; മാസപ്പടി കേസില്‍ സര്‍ക്കാരിന്റേത് ആലോചിച്ചെടുത്ത പക്വതയാര്‍ന്ന തീരുമാനം: സണ്ണി ജോസഫ്

അച്ചടക്ക ലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്. നേതാക്കള്‍ പരസ്യപ്രസ്താവന നടത്തി പാര്‍ട്ടിക്ക് തലവേദന ഉണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വിവാദ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണം. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്. വിലക്ക് എല്ലാവര്‍ക്കും ബാധകമാണെന്നും സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍ പാര്‍ട്ടിവേദിയില്‍ പറയാവുന്നതാണ്. പരസ്യ പ്രതികരണങ്ങള്‍ ഭൂഷണമല്ല. അത് തുടരാന്‍ അനുവദിക്കില്ല. പാര്‍ട്ടിക്ക് അവമതിപ്പിക്കുണ്ടാക്കുന്ന പ്രസ്താവനകള്‍ നേതാക്കള്‍ നടത്തരുത്. പാര്‍ട്ടിയും സര്‍ക്കാരും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ എല്ലാ നേതാക്കളും പ്രവര്‍ത്തകരും ബാധ്യസ്ഥരാണ്. പരിധി വിട്ടതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പരസ്യമായി നിര്‍ദേശിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. ആലോചിച്ച് എടുത്ത പക്വതയാര്‍ന്ന തീരുമാനമാണ് അത്. സര്‍ക്കാര്‍ നിലപാടില്‍ സിപിഎം ആണ് പെട്ടുപോയത്. സിഎംആര്‍എല്‍ കേസില്‍ സര്‍ക്കാര്‍ എടുത്തത് പക്വതയാര്‍ന്ന നിലപാടാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആലോചിച്ചാണ് തീരുമാനമെടുത്തത്. അക്കാര്യം തന്നെയും അറിയിച്ചിരുന്നു. സുപ്രീംകോടതി വിധികള്‍ അടക്കം പരിശോധിച്ചാണ് സര്‍ക്കാര്‍ സുചിന്തിത തീരുമാനം എടുത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.

അടൂർ പ്രകാശിന് മറുപടിയില്ല. വിവാദപ്രസ്താവനകൾ ഒഴിവാക്കാൻ നേതാക്കന്മാർ ബാധ്യസ്ഥരാണ്. വിലക്ക് എല്ലാ നേതാക്കൾക്കും ബാധകമാണ്. അച്ചടക്ക ലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയുമായി അടൂർ പ്രകാശ് ആദ്യം രം​ഗത്തു വന്നിരുന്നു. തുടർന്ന് പിണറായിക്കെതിരായ സിഎംആർഎൽ കേസിലെ നിലപാടിനെതിരെയും നേതാക്കൾ പരസ്യപ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു.

Ban on public statements within the Congress; Sunny Joseph says government's stance on CMRL case as a mature decision

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമെന്ന് പികെ കുഞ്ഞാലിക്കുട്ടി; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും

വന്‍ കാഴ്ചക്കാരുമായി 'ആകാശംലോ ഒക താര' ടീസര്‍; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നവംബര്‍ 20ന്

'തെറ്റായതും ദുരുദ്ദേശ്യപരവും, പിന്നില്‍ പാകിസ്ഥാന്‍'; ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഇസ്ലാമിക് കോഓപ്പറേഷന്‍ പ്രമേയം തള്ളി ഇന്ത്യ

'ക്ലെയിം സ്റ്റാര്‍'; ഓടിക്കളിച്ചത് ചോറ്റാനിക്കര അമ്മയുടെ മുറ്റത്തെന്ന് ജയറാം; 'അപ്പോ കുംഭകോണമോ?' എന്ന് ആരാധകർ

വാടക നല്‍കാത്തതില്‍ തര്‍ക്കം; ബംഗളൂരുവില്‍ അഭിഭാഷകനെ വെടിവെച്ച് കൊന്നു, ബിഹാര്‍ സ്വദേശികള്‍ക്കായി തിരച്ചില്‍