കേരള ഹൈക്കോടതി  ഫയൽ
Kerala

മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കാം: ഹൈക്കോടതി

സിബില്‍ സ്‌കോര്‍ കുറഞ്ഞ മാതാപിതാക്കള്‍ക്കുപകരം മതിയായ ക്രെഡിറ്റ് സ്‌കോറുള്ള മറ്റൊരു വ്യക്തിയെ സഹ-അപേക്ഷകനായി ഹാജരാക്കിയാല്‍ ഹര്‍ജിക്കാരുടെ അപേക്ഷകള്‍ പുനഃപരിശോധിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും കോടതി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറവായതിന്റെ പേരില്‍ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാകുമെന്ന് ഹൈക്കോടതി. സഹ അപേക്ഷകരായ മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ കുറവായതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എം എ അബ്ദുല്‍ ഹക്കീം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, സിബില്‍ സ്‌കോര്‍ കുറഞ്ഞ മാതാപിതാക്കള്‍ക്കുപകരം മതിയായ ക്രെഡിറ്റ് സ്‌കോറുള്ള മറ്റൊരു വ്യക്തിയെ സഹ-അപേക്ഷകനായി ഹാജരാക്കിയാല്‍ ഹര്‍ജിക്കാരുടെ അപേക്ഷകള്‍ പുനഃപരിശോധിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും കോടതി പറഞ്ഞു. 2005-ലെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റെഗുലേഷന്‍) ആക്ടിന്റെ ലക്ഷ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ ബാങ്ക് സഹ-വായ്പക്കാരന്റെ ക്രെഡിറ്റ് സ്‌കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന്റെ പേരില്‍ മൗലികാവകാശം നിഷേധിക്കപ്പെട്ടു എന്നും പറയാനാകില്ല.

വിദ്യാഭ്യാസവായ്പ അനുവദിക്കുന്നതില്‍ ബാങ്കുകളുടെ അസോസിയേഷന്‍ നിശ്ചയിച്ച ഐബിഎ മാതൃകാ വിദ്യാഭ്യാസ വായ്പാസ്‌കീമിലെയും മാസ്റ്റര്‍ സര്‍ക്കുലറുകളിലെയും നിബന്ധനകള്‍ പാലിക്കാന്‍ അപേക്ഷകര്‍ ബാധ്യസ്ഥരാണ്. കേന്ദ്ര സര്‍ക്കാരിന്റെ സിജിഎഫ്എസ്ഇഎല്‍ പദ്ധതി വായ്പ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നില്ലെന്നും അത് വായ്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് ഗാരന്റി നല്‍കാനുള്ള പദ്ധതി മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസവായ്പ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നതടക്കമുള്ള വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് ആക്ട് പ്രകാരം അപേക്ഷകരുടെ സാമ്പത്തിക അച്ചടക്കം പരിശോധിക്കുന്നത് അനിവാര്യമാണെന്നും ഇത് കിട്ടാക്കടം കുറയ്ക്കാന്‍ സഹായിക്കുമെന്നും ബാങ്കുകള്‍ ചൂണ്ടിക്കാട്ടി.

Banks are legally permitted to consider co-applicant credit scores for education loans. Denial of education loans due to low credit scores does not violate fundamental rights

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സന്തുഷ്ടനാണ്'; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍-വിഡിയോ

'സേവനം ചെയ്യുമ്പോഴാണ് മനുഷ്യജന്മം പൂര്‍ണമാകുന്നത്'; മാതാ അമൃതാനന്ദമയിക്ക് 'ജനനി അവാര്‍ഡ്' സമ്മാനിച്ചു

പെരുമഴയില്‍ ഒറ്റയ്ക്ക് നെഞ്ചുംവിരിച്ച് നിന്ന് പൊലീസ് വാന്‍ തടഞ്ഞിട്ടു; മുംബൈ സമരത്തിലെ ചുണക്കുട്ടിയായ റിയ അഹിര്‍ ആരാണ്?

'സോനം, ഇറ്റ്‌സ് ഡണ്‍ ബ്രോ'; വിദ്യാര്‍ത്ഥികളേ, വീടുകളിലേക്ക് മടങ്ങൂ; മലക്കം മറിഞ്ഞ് സല്‍മാന്‍ ഖാന്‍

'വിശ്വനാഥ് ആന്‍ഡ് സണ്‍സി'നായി സൂര്യ പാടിയ ഗാനം; പിറന്നാള്‍ സമ്മാനമായി പ്രൊമോ വീഡിയോ