വാഹനങ്ങള്‍ തീ പിടിക്കുന്നതില്‍ ജാഗ്രത പാലിക്കണം പ്രതീകാത്മക ചിത്രം
Kerala

ചൂട് കൂടുന്നു, വാഹനങ്ങള്‍ തീ പിടിക്കുന്നതില്‍ ജാഗ്രത പാലിക്കണം; നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്.

ഇന്ധന ലീക്കേജ്, ഗ്യാസ് ലീക്കേജ്, അനധികൃതമായ ആള്‍ട്ടറേഷനുകള്‍, ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈന്‍, അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബള്‍ബുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുടങ്ങിയവയും വാഹനങ്ങളിലെ അഗ്‌നിബാധയ്ക്ക് കാരണമായേക്കാം. അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിഹാര മാര്‍ഗങ്ങള്‍

  • കൃത്യമായ ഇടവേളകളില്‍ വാഹനങ്ങളുടെ മെയിന്റനന്‍സ് ചെയ്യുക.

  • വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തെ തറയില്‍ ഓയില്‍/ ഇന്ധനം ലീക്ക് ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കുക.

  • ദിവസേന ഒരുതവണയെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ഉത്തമമാണ്.

  • വാഹനത്തിന്റെ പുറംപോലെ തന്നെ എന്‍ജിന്‍ കംപാര്‍ട്ട്മെന്റ് വൃത്തിയായി വയ്ക്കുന്നത് ലീക്കേജുകള്‍ കണ്ടെത്തുന്നതിനും ഇതുവഴി അഗ്‌നിബാധ ഉണ്ടാകുന്നത് തടയാന്‍ സാധിച്ചേക്കും.

  • കൃത്യമായ ഇടവേളകളില്‍ ഗ്യാസ് ലൈനുകളില്‍ പരിശോധന നടത്തുകയും ഗ്യാസ് ലീക്കേജ് ഉണ്ടോയെന്ന് അറിയുകയും വേണം. ഗ്യാസിന്റെ മണം അനുഭവപ്പെട്ടാല്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടുക.

  • വാഹന നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതും നിമയവിധേയമായതുമായി പാര്‍ട്സുകള്‍ ഉപയോഗിക്കുകയും അനാവശ്യ മോടിപിടിപ്പിക്കല്‍ ഒഴിവാക്കുകയും ചെയ്യുക.

  • ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കുക.

  • പാനല്‍ ബോര്‍ഡ് വാണിങ്ങ് ലാമ്പുകളും, മീറ്ററുകളും ശ്രദ്ധിക്കുകയും കൃത്യമായ ഇടവേളകളില്‍ കൂളന്റും എന്‍ജിന്‍ ഓയിലും മാറ്റുകയും ചെയ്യുക.

  • വലിയ വാഹനങ്ങളില്‍ പ്രൊപ്പല്ലര്‍ ഫാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകള്‍ ഘടിപ്പിക്കുണം.

  • കുപ്പികളിലും മറ്റും ഇന്ധനം വാങ്ങി വാഹനത്തില്‍ സൂക്ഷിക്കുന്നതും ഇതുമായി യാത്രചെയ്യുന്നതും കര്‍ശനമായി ഒഴിവാക്കണം.

  • ചൂടുള്ള കലാവസ്ഥയില്‍ ഡാഷ്ബോര്‍ഡില്‍ വെച്ചിട്ടുള്ള വാട്ടര്‍ ബോട്ടിലുകള്‍ ലെന്‍സ് പോലെ പ്രവര്‍ത്തിച്ച് സീറ്റുകളും മറ്റ് പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് വാട്ടര്‍ ബോട്ടിലുകള്‍, സാനിറ്റൈസറുകള്‍, സ്പ്രേകള്‍ എന്നിവ ഡാഷ്ബോര്‍ഡില്‍ സൂക്ഷിക്കുന്നതും ഒഴിവാക്കുക.

  • വിനോദയാത്രകളിലും മറ്റും സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തില്‍ വെച്ചാകരുത്.

  • വാഹനത്തിനകത്ത് തീപ്പെട്ടി, ലൈറ്ററുകള്‍, സ്ഫോടക സ്വഭാവമുള്ള വസ്തുകള്‍ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കുക.

  • ആംബുലന്‍സുകളില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ബ്രാക്കറ്റുകള്‍ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്റുകള്‍ക്ക് തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം.

  • സാധാരണ വാഹനത്തിന്റെ സീറ്റുകളും മറ്റും അഗ്‌നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയല്‍ വെച്ചാണ് നിര്‍മിക്കുന്നത്. എന്നാല്‍, പെട്ടെന്ന് തീ പിടിക്കുന്ന റെക്സിന്‍ കവറുകളും പോളിയസ്റ്റര്‍ തുണി കവറുകളും ഉപയോഗിക്കുന്ന ഒഴിവാക്കുക.

  • കൂട്ടിയിടികള്‍ അഗ്‌നിബാധയിലേക്ക് നയിക്കാം എന്നതിനാല്‍ തന്നെ സുരക്ഷിതമായും ഡിഫന്‍സീവ് ഡ്രൈവിങ്ങ് രീതികള്‍ അനുവര്‍ത്തിച്ചുതൊണ്ടും വാഹനമോടിക്കുക.

  • എല്ലാ വാഹനങ്ങളിലും ചെറിയ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ പെട്ടെന്ന് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സൂക്ഷിക്കുന്നത് ഉത്തമമാണ്.

  • വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ ഉണങ്ങിയ ഇലകളോ പ്ലാസ്റ്റിക്കോ മറ്റ് അഗ്‌നിബാധയ്ക്ക് സാധ്യതയുള്ളതോ ആയ സ്ഥലങ്ങള്‍ ഒഴിവാക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

അടിച്ചു കയറി ഹർദ്ദിക്! 16 പന്തിൽ 54 റൺസ്; കൂറ്റൻ സ്കോറുയർത്തി ഇന്ത്യ

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

SCROLL FOR NEXT