ബെവ്‌കോ ഔട്ട്‌ലെലെറ്റ്  
Kerala

ഇനി പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കില്ല; പരീക്ഷണ പദ്ധതിയില്‍നിന്ന് പിന്മാറി ബെവ്‌കോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യ കുപ്പികള്‍ തിരികെ വാങ്ങല്‍ പദ്ധതിയില്‍നിന്ന് പിന്മാറി ബിവറേജസ് കോര്‍പ്പറേഷന്‍. നാളെ മുതല്‍ ബെവ്‌കോ പ്ലാസ്റ്റിക് കുപ്പി സ്വീകരിക്കില്ല. പദ്ധതി പിന്‍വലിക്കാന്‍ ബെവ്കോ എംഡി ഉത്തരവിറക്കി. ജീവനക്കാര്‍ക്ക് ജോലിഭാരവും പരിസ്ഥിതിപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റം. തിരുവനന്തപുരത്തും കണ്ണൂരിലുമായി 20 ഔട്‌ലെറ്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതി തുടങ്ങിയത്.

പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുമ്പോള്‍ 20 രൂപ നിക്ഷേപമായി അധികം വാങ്ങുകയും ഈ കുപ്പി ഇതേ ഔട്‌ലെറ്റില്‍ തിരിച്ചെത്തിക്കുമ്പോള്‍ 20 രൂപ തിരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് പദ്ധതി.

ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ചായിരുന്നു പദ്ധതി. എന്നാല്‍, കണ്‍സ്യൂമര്‍ഫെഡ് എതിര്‍ത്തതും കുപ്പിശേഖരണത്തിനു ടെന്‍ഡര്‍ വിളിച്ചിട്ട് അനുയോജ്യമായ കമ്പനിയെ കണ്ടെത്താതെ വന്നതും തിരിച്ചടിയാകുകയായിരുന്നു.

Bevco has officially terminated the plastic bottle deposit refund scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

ഒലിച്ചുപോയത് 7.41 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ 'കരടി വിളയാട്ടം', ആറുമാസത്തെ താഴ്ന്ന നിലയില്‍, രൂപയ്ക്ക് 28 പൈസയുടെ നഷ്ടം

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; അയാളോട് പാവം തോന്നുമെന്നും മഞ്ജു പത്രോസ്

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

മഹാവിഷ്ണുവിന്റെ 'കലിയുഗാവതാരം', കേരളത്തിലെ വെങ്കിടാചലപതി ക്ഷേത്രങ്ങൾ ഏതെല്ലാം?; അറിയാം പ്രധാന വഴിപാടുകൾ