പ്രതീകാത്മക ചിത്രം  
Kerala

ഭൂട്ടാന്‍ വാഹന കള്ളക്കടത്ത്: കോടികളുടെ നികുതി വെട്ടിച്ച് കടത്തിയത് 15000 വാഹനങ്ങളെന്ന് കസ്റ്റംസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭൂട്ടാന്‍ വഴിയുള്ള വാഹനകള്ളക്കടകത്തില്‍ വ്യാജ രജിസ്‌ട്രേഷനിലൂടെ 15,000 വാഹനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ കാറുകളും, ബൈക്കുകളുമടക്കം കടത്തിയത് വഴി കോടികളുടെ നികുതിവെട്ടിച്ചു.

സെലിബ്രിറ്റികളും സിനിമാ താരങ്ങളുമടക്കം കുടുങ്ങിയ ഓപറേഷന്‍ നുംഖോറില്‍ നടുക്കുന്ന വിവരങ്ങളാണ് കസ്റ്റംസ് അന്വേഷണത്തില്‍ പുറത്തുവരുന്നത്. വാഹനങ്ങള്‍ നികുതി വെട്ടിച്ച് ഭൂട്ടാന്‍ വഴി ഇന്ത്യയിലെത്തിച്ചെന്നാണ് നിര്‍ണായക കണ്ടെത്തല്‍. ഭൂട്ടാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വാഹനങ്ങള്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്തതത്. അസമില്‍ മാത്രം 464 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതു. 50 ലധികം വാഹനങ്ങളാണ് കേരളത്തില്‍ നിന്ന് പിടിച്ചെടുത്തത്.

കാറുകളും സൂപ്പര്‍ ബൈക്കുകളുമെല്ലാം കടത്തിയത് വഴി രാജ്യത്ത് കോടികളുടെ നികുതി കൊള്ളയാണ് നടന്നത്. അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ഇന്തോ ഭൂട്ടാന്‍ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം മൂന്നാറില്‍ തുടങ്ങി. വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ഇരു രാജ്യങ്ങളും പങ്കുവച്ചു.

Bhutan vehicle smuggling: Customs says 15,000 vehicles smuggled in tax evasion worth crores

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂലില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് യുഡിഎഫ്; വിശദീകരണവുമായി റിട്ടേണിങ് ഓഫീസര്‍

ഐഎസ്ആർഒയിൽ ജൂനിയർ റിസർച്ച് ഫെലോ ആകാം, ഇന്ന് മുതൽ മെയ് അഞ്ച് വരെ അപേക്ഷിക്കാം

NEPA Limited: 10-ാം ക്ലാസ് മുതൽ യോഗ്യത, 50,000 ശമ്പളം, നിരവധി ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ 23

ബാബര്‍ അസം സെഞ്ച്വറി നേടി, 783 ദിവസങ്ങള്‍ക്ക് ശേഷം!

SCROLL FOR NEXT