Bike Ambulance Collision 
Kerala

ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രോ​ഗിക്കും പരിക്ക്

വെള്ളിയാഴ്ച പുലർച്ചെയാണ് കോഴിക്കോട് തിരുവമ്പാടിയിലാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായ രോഗിക്കും പരിക്കേറ്റു. അപകടത്തെ തുടർന്നു നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ പോസ്റ്റിലേക്കും ഇടിച്ചുകയറി.

സുബൈർ സഞ്ചരിച്ച ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്. തിരുവമ്പാടിയിലെ ലിസി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സക്കെത്തിയ ആനക്കാംപൊയിൽ സ്വദേശിയെ ന​ഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.

Bike Ambulance Collision young man dies in kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്‍പത് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രത

സംസ്ഥാനത്ത് തീവ്രമഴ; ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും; ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'30' സിക്‌സുകള്‍, '859' റണ്‍സ്; ഇം​ഗ്ലീഷുകാർ അറിഞ്ഞു... 'സിംഹള വീര്യം'!

സീ കൊച്ചി, സീ കടമക്കുടി; കുറഞ്ഞ ചെലവില്‍ കാഴ്ചകള്‍ കാണാം; സൗര-2 ടൂറിസം ബോട്ട് സര്‍വീസുമായി സര്‍ക്കാര്‍

ലേണേഴ്സ് പരീക്ഷയില്‍ വേണം 75% മാര്‍ക്ക്; വിവരങ്ങള്‍ തിരുത്തല്‍ ഉള്‍പ്പടെ സേവനങ്ങള്‍ സൗജന്യം; ഡ്രൈവിങ് ലൈസന്‍സന്‍സിന് പുതിയ മാനദണ്ഡങ്ങള്‍