PK Krishnadas 
Kerala

'കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച; കാന്തപുരത്തെ മാത്രമല്ല, ലീഗിനെയും മുഖ്യമന്ത്രി തള്ളിപ്പറയണം'

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമുള്ള ഒരു അടവുനയത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ കാന്തപുരത്തെ തിരുത്തിയുള്ള പ്രസ്താവന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: കാന്തപുരത്തിന്റെ പ്രസ്താവന കേവലം സ്ത്രീവിരുദ്ധത മാത്രമല്ല; അത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. മതരാഷ്ട്രവാദത്തിന്റെ ആദ്യ വെടിയൊച്ചയാണ് അതിലൂടെ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമുള്ള ഒരു അടവുനയത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ കാന്തപുരത്തെ തിരുത്തിയുള്ള പ്രസ്താവന. അല്ലെങ്കില്‍, അക്കൂട്ടത്തില്‍ മുസ്ലിം ലീഗിനെയും ഇക്കാര്യത്തില്‍ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ താലിബാനിസത്തിലേക്ക് നയിക്കാന്‍ ഇവിടെ ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ മുന്നില്‍ കീഴ്പെടുന്ന സമീപനമാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. ഭരണമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയാണ് ഈ ഭ്രാന്തന്‍ ന്യായത്തെ ന്യായീകരിക്കുന്നത്. കേവലം കാന്തപുരം മാത്രമല്ല, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതരാഷ്ട്രവാദ സംഘടനകളുടെ അജണ്ടകളുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിന് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയും ഭരണമുന്നണിയായ യുഡിഎഫും സ്വീകരിക്കുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി, സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പരിമിതപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി ചെറുക്കും.'മുസ്ലിം ലീഗിന്റെ ഒരു മന്ത്രി അവരുടെ രാഷ്ട്രീയ ലക്ഷ്യം മുഴുവന്‍ 'മതം, മതം, മതം' എന്നാണെന്ന് പറയുന്നുണ്ട്. അവരുടെ ആശയപ്രചാരകനായ കാന്തപുരം സ്ത്രീകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും സൂചിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് അവരുടെ സമീപനം,'- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

'ഇത്തരം അഭിപ്രായങ്ങള്‍ ആദ്യമായല്ല കേള്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് സര്‍ക്കാര്‍ വി.ഡി. സതീശന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ കഴിഞ്ഞ 100 ദിവസത്തിനിടെ, ഇന്ത്യന്‍ ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ഓരോ പൗരനും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും വിരുദ്ധമായ കേരളത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്,' അദ്ദേഹം പറഞ്ഞു.

BJP leader pk krishnadas against kanthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോരുത്തര്‍ക്കും അവരുടെ മതപരമായ കാര്യങ്ങള്‍ പറയാം, കാലികമെന്ന് പറഞ്ഞ് കളിയാക്കേണ്ട'; കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

'47 Years of Togetherness'; വിവാഹ ഫോട്ടോ പങ്കുവച്ച് പിണറായി

കുടുംബം പോലും പാര്‍ട്ടിക്കായി നഷ്ടമാക്കി; ജയിലില്‍ പോയപ്പോള്‍ മകള്‍ ഒറ്റയ്ക്കായി; മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടവുമായി കെസിയ സ്വന്തം നാട്ടില്‍; ഗ്രാന്‍ഡ് ഹോം കമിങ് ഒരുക്കി ഗ്രാന്‍ഡ് ഹയാത്ത്