കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി പ്രവര്‍ത്തകര്‍ 
Kerala

'ഞങ്ങള്‍ സുരേഷ് ഗോപിയുടെ പ്രജകളല്ല, കലുങ്ക് സംവാദത്തില്‍ അപമാനിച്ചു'; ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സുരേഷ് ഗോപിയോടുള്ള വിയോജിപ്പാണ് ബിജെപി വിടാന്‍ കാരണമെന്നും കലുങ്ക് സംവാദത്തില്‍ മന്ത്രി അപമാനിച്ചെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ അടുത്ത ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരന്തരപ്പിള്ളിയിലെ നാല് ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. സുരേഷ് ഗോപിയോടുള്ള വിയോജിപ്പാണ് ബിജെപി വിടാന്‍ കാരണമെന്നും കലുങ്ക് സംവാദത്തില്‍ മന്ത്രി അപമാനിച്ചെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.

വരന്തരപ്പിള്ളിയിലെ ബിജെപി പ്രവര്‍ത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് പാര്‍ട്ടി വിട്ടത്. പഞ്ചായത്തില്‍ ബിജെപി ഭരിക്കുന്ന വേലുപ്പാടം വാര്‍ഡില്‍ നിന്നുള്ള സജീവ ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടവര്‍. ഈ മാസം 18-ാം തീയതിയാണ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കല്ലുങ്ക് സംവാദം നടന്നത്. സംവാദ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്ത ഇവര്‍ 19-ാം തീയതി കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

സുരേഷ് ഗോപിയോടുള്ള വിയോജിപ്പാണ് ബിജെപി വിടാന്‍ കാരണമെന്നും കലുങ്ക് സംവാദത്തില്‍ മന്ത്രി അപമാനിച്ചെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.

'മന്ത്രിയുടെ പെരുമാറ്റം താല്‍പര്യമില്ലാത്തതിനാലാണ് പാര്‍ട്ടി വിട്ടത്. സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങള്‍. രാഹുല്‍ ഗാന്ധി സാധാരണക്കാരുടെ ചായക്കടയില്‍ പോയി ചായകുടിക്കും. എന്നാല്‍ എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ല' പാര്‍ട്ടിവിട്ട പ്രസാദ് പറയുന്നു.

bjp members left party and joined congress on disagreement with suresh gopi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ​ഗാനവുമായി സ്റ്റിക്ക്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്