Kerala Local Body Election, vote share 
Kerala

ബിജെപി 20 ശതമാനം കടന്നത് തിരുവനന്തപുരത്ത് മാത്രം; പാർട്ടികളിൽ മുന്നിൽ കോൺ​ഗ്രസ്, സിപിഎം രണ്ടാമത്; തദ്ദേശത്തെ വോട്ട് കണക്ക്

8 ജില്ലകളിൽ കോൺ​ഗ്രസ് മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച വോട്ട് വിഹിതത്തിന്റെ ഔദ്യോ​ഗിക കണക്ക് പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കാണ് പുറത്തു വന്നത്. യുഡിഎഫാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്. 29.17 ശതമാനം വോട്ട് വിഹിതവുമായി കോൺ​ഗ്രസാണ് പാർട്ടികളിൽ നേട്ടമുണ്ടാക്കിയതിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള സിപിഎമ്മിന് 27.16ശതമാനം വോട്ട് വിഹിതമാണുള്ളത്. 14.76 ശതമാനം മാത്രമാണ് ബിജെപിയുടെ വോട്ട് വിഹിതം.

തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ചു കോൺഗ്രസ് 8 ജില്ലകളിൽ 30 ശതമാനത്തിലേറെ വോട്ട് നേടിയപ്പോൾ, സി പി എമ്മിന് 2 ജില്ലകളിൽ മാത്രമാണ് ഈ നേട്ടം. ബിജെപിയ്ക്ക് ഒരു ജില്ലയിൽ പോലും 30 ശതമാനം വോട്ടില്ല. ബിജെപി 20 ശതമാനത്തിലേറെ വോട്ട് വിഹിതം സ്വന്തമാക്കിയ ഒരൊറ്റ ജില്ല മാത്രമാണുള്ളത്. അതാകട്ടെ ചരിത്ര വിജയം നേടിയ തിരുവനന്തപുരം ജില്ലയാണ്. തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റ് നേടിയതാണ് ജില്ലയിൽ ബി ജെ പിക്ക് നേട്ടമായത്.

സിപിഎമ്മിന് 30 ശതമാനത്തിന് മുകളിൽ വോട്ട് ലഭിച്ചത് കണ്ണൂർ, പാലക്കാട് ജില്ലകളിലാണ്. കോൺഗ്രസിനാകട്ടെ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള 8 ജില്ലകളിലാണ് ഈ നേട്ടം സ്വന്തമായത്. വടക്കൻ ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചെങ്കിലും വോട്ട് വിഹിതം 30 ശതമാനം കടന്നിട്ടില്ല. മലപ്പുറത്തടക്കം യുഡിഎഫ് വൻ വിജയം നേടിയെങ്കിലും ജില്ലയിൽ മുസ്ലിം ലീഗിനാണ് വലിയ നേട്ടം. സംസ്ഥാനത്തെ മൊത്തം കണക്ക് പരിശോധിക്കുമ്പോൾ ലീഗിന് ആകെ ലഭിച്ചത് 9.77 ശതമാനം വോട്ട് വിഹിതമാണ്.

പാർട്ടികളുടെ വോട്ട് വിഹിതം

കോൺഗ്രസ് - 29.17 ശതമാനം

സി പി എം - 27.16 ശതമാനം

ബി ജെ പി - 14.76 ശതമാനം

മുസ്ലിം ലീഗ് - 9.77 ശതമാനം

സി പി ഐ - 5.58 ശതമാനം

vote share: The official figures for the vote share received by political parties in the local elections have been released.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് തോറ്റു? വെള്ളാപ്പള്ളിക്കൊപ്പം മുഖ്യമന്ത്രി കാറിൽ വന്നത് തെറ്റ്; ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിച്ചു

'ഒഴിവാക്കാനാകാത്ത സാഹചര്യം'; ഇന്ത്യയിലെ വിസ സര്‍വീസ് നിര്‍ത്തിവെച്ച് ബംഗ്ലാദേശ്

ഷിബുവിന്റെ ഹൃദയം ദുര്‍ഗയില്‍ മിടിച്ചു തുടങ്ങി, രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരം

ബെക്കാമിന്റെ വീട്ടിലെ കലഹം മറനീക്കി പുറത്ത്; മാതാപിതാക്കളോട് ഉടക്കി മകൻ ബ്രൂക്‌ലിൻ; 'ബ്ലോക്ക്' ചെയ്തു

കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ

SCROLL FOR NEXT