പ്രതീകാത്മക ചിത്രം  
Kerala

ശുചിമുറിയില്‍ രോഗി മരിച്ച് കിടന്നത് 36 മണിക്കൂര്‍; ഇതാണ് തൃശൂര്‍ മെഡിക്കല്‍ കോളജ്

നാലുദിവസം മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത മാക്കൂട്ടി റാവുത്തര്‍ എന്ന രോഗിയാണ് ശുചിമുറിയില്‍ മരിച്ച് കിടന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൃശൂര്‍: മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ രോഗി മരിച്ച് കിടന്നത് 36 മണിക്കൂര്‍ ആരും അറിഞ്ഞില്ല. നാലുദിവസം മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത മാക്കൂട്ടി റാവുത്തര്‍ എന്ന രോഗിയാണ് ശുചിമുറിയില്‍ മരിച്ച് കിടന്നത്. 77 വയസ്സായിരുന്നു. ഇയാളെ വാര്‍ഡില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ നടത്തിയ തിരച്ചിലിലാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ ചെയ്ത രോഗിയെ പത്തൊന്‍പതിനാണ് കാണാതായത്. മാക്കൂട്ടി റാവുത്തറിനൊപ്പം കൂട്ടിരുപ്പുകാരായി ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാളെ കാണാനില്ലെന്ന് കാട്ടി മെഡിക്കല്‍ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. 21ാം തീയതിയിലെ പരിശോധനയില്‍ ഒരുബാത്ത് റൂം പൂട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. അത് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം നടന്നപ്പോഴാണ് മരണം കഴിഞ്ഞ് 36 മണിക്കൂര്‍ ആയെന്ന് സ്ഥിരീകരിച്ചത്. ഗുരുതരമായ അനാസ്ഥയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. നേരത്തെ തന്നെ ആശുപത്രിയിലെ ശുചിമുറിയിലെ വൃത്തിയില്ലായ്മ രോഗികള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അത് വേഗം ശരിയാക്കുമെന്ന് സൂപ്രണ്ട് ഉറപ്പ് നില്‍കുകയും ചെയ്തിരുന്നു. രോഗിയുടെ മൃതദേഹം കണ്ടെത്തിയതോടെ ശുചിമുറി ദിവസേനെ വൃത്തിയാക്കുന്നില്ലെന്നതാണ് വ്യക്തമാക്കുന്നത്.

Body of Patient Lies Unnoticed in Medical College Toilet for 36 Hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂനിവേഴ്‌സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ; ടോപ് 12ല്‍ എത്താതെ കെസിയ പുറത്ത്

ഇനിയും അപേക്ഷിച്ചില്ലേ? ONGC-യിൽ 3047 ഒഴിവുകൾ, പത്താം ക്ലാസ് മതി

വില ഇടിഞ്ഞു; ഗോള്‍ഡ് ലോണ്‍ എടുത്തവര്‍ക്ക് ബാങ്കുകളുടെ നോട്ടീസ്; അധിക സ്വര്‍ണം വയ്ക്കണം, ഇല്ലെങ്കില്‍ ലേലം

കഫേ ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ പിടിയില്‍

കെസിയക്ക് മിസ് ; ചക്കക്കൊമ്പന്‍ മിഷന്‍ ഓണ്‍; യുപിയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി സമാജ്‌വാദി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍