vigil 
Kerala

ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീരഭാ​ഗങ്ങൾ വിജിലിന്റേതു തന്നെ; സരോവരം തിരോധാനക്കേസിൽ വഴിത്തിരിവ്

സരോവരത്തെ ചതുപ്പിൽ നിന്നാണ് വിജിലിന്റെ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എലത്തൂർ വിജിൽ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സരോവരത്തെ ചതുപ്പിൽ നിന്നാണ് വിജിലിന്റെ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്.

2019 മാർച്ചിലായിരുന്നു വിജിലിനെ കാണാതാകുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വിജില്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗിക്കുന്നതിനിടെ വിജിൽ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകിയത്.

അമിത ലഹരി ഉപയോഗത്തെ തുടർന്നു മരിച്ച വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തിയെന്നാണ് സുഹൃത്തുക്കളായ നിഖിലും ദീപേഷും മൊഴി നല്‍കിയത്. തുടർന്ന് സരോവരത്തെ ചതുപ്പിൽ ദിവസങ്ങളോളം നടത്തിയ പരിശോധനയിലാണ് ശരീരഭാ​ഗങ്ങൾ ലഭിച്ചത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കേസിൽ സുഹൃത്തുക്കളായ നിഖിൽ, ദീപേഷ്, രഞ്ജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

A crucial turning point in the Elathur Vigil disappearance case. The body parts found in the Sarovaram swamp have been confirmed to be those of Vigil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT