ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് ബ്രഹ്മകലശാഭിഷേകം നിര്‍വ്വഹിച്ചു.  samakalikamalayalam
Kerala

ബ്രഹ്മകലശാഭിഷേക നിറവില്‍ ഗുരുവായൂരപ്പന്‍; ദര്‍ശനപുണ്യം നേടി ഭക്തര്‍

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് ബ്രഹ്മകലശാഭിഷേകം നിര്‍വ്വഹിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകള്‍ പൂര്‍ണമായി. രാവിലെ ശീവേലിയും പന്തീരടി പൂജയും പൂര്‍ത്തിയായതോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കലശം അകത്തേക്ക് എഴുന്നളളിച്ചു. തുടര്‍ന്ന് ദേവഗണങ്ങളുടെ പുണ്യ സാന്നിധ്യം ക്ഷണിച്ച് വലിയപാണി. ഉച്ചപൂജയ്ക്ക് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു.

Brahma kalashaabhishekam in guruvayoor temple

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് ബ്രഹ്മകലശാഭിഷേകം നിര്‍വ്വഹിച്ചു. മേല്‍ശാന്തി ബ്രഹ്മശ്രീ സുധാകരന്‍ നമ്പൂതിരി ബ്രഹ്മകലശവും ഓതിക്കന്‍മാരായ കക്കാട് വാസുദേവന്‍ നമ്പൂതിരി കുംഭേശകലശവും കര്‍ക്കരി കലശം ശാന്തിയേറ്റ കീഴ്ശാന്തി മാഞ്ചിറ കൃഷ്ണപ്രസാദ് നമ്പൂതിരിയും എഴുന്നെള്ളിച്ചു. വിശിഷ്ടമായ ചടങ്ങിന് സാക്ഷിയായി ഭക്തര്‍ ദര്‍ശനപുണ്യം നേടി.

Brahma kalashaabhishekam in guruvayoor temple

ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥന്‍, മനോജ് ബി നായര്‍, കെ.എസ് ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍ കുമാര്‍, ക്ഷേത്രം ഓതിക്കന്‍മാര്‍, കീഴ്ശാന്തിമാര്‍, ഭക്തര്‍ എന്നിവര്‍ സന്നിഹിതരായി. നാളെ രാത്രി പൂയം നക്ഷത്രത്തില്‍ ആണ് കൊടിയേറ്റ്. ഉത്സവപ്രാരംഭ ചടങ്ങായ ആനയോട്ടം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും. രാവിലെ ആറരയ്ക്കാണ് ക്ഷേത്രത്തില്‍ പ്രശസ്തമായ ആനയില്ലാശീവേലി.

Brahma kalashaabhishekam in guruvayoor temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിങ് കോഹ്‌ലി.....; ഐപിഎല്‍ കിരീടം 'തൂക്കി' റോയല്‍ ചലഞ്ചേഴ്‌സ്

'ആർത്തവം സ്വാഭാവിക പ്രക്രിയ; നാണിക്കാൻ എന്തിരിക്കുന്നു?'; മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

യുഎഇയില്‍ ഇനി മുതല്‍ ജീവിത ചെലവ് കൂടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

'കണിശവും കൃത്യതയുമുള്ള നിലപാട്, സ്‌നേഹപൂര്‍ണമായ ഇടപെടല്‍'; ടിപി ദാസനെ അനുസ്മരിച്ച് ബിനോയ് വിശ്വം

നിക്ഷേപകര്‍ക്ക് വന്‍ പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കൊള്ള; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പില്‍ ശക്തമായ നടപടി വേണമെന്ന് സിപിഐ

SCROLL FOR NEXT