പ്രതീകാത്മക ചിത്രം 
Kerala

സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യം വില്‍ക്കാതിരിക്കാന്‍ കൈക്കൂലി; ബെവ്‌കോ ജീവനക്കാര്‍ വിജിലന്‍സ് വലയില്‍, പിടിച്ചെടുത്തത് 18,600 രൂപ

സംസ്ഥാന സര്‍ക്കാരിന്റെ മദ്യം വില്‍ക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ ബെവ്‌കോ ജീവനക്കാര്‍ വിജിലന്‍സ് പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യം വില്‍ക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ ബെവ്‌കോ ജീവനക്കാര്‍ വിജിലന്‍സ് പിടിയില്‍. മലപ്പുറം എടപ്പാളിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് ജീവനക്കാരില്‍നിന്ന് 18,600 രൂപ പിടികൂടി. സ്വകാര്യ മദ്യ ബ്രാന്‍ഡുകള്‍ നല്‍കിയ പണമാണെന്ന് ജീവനക്കാരന്‍ വിജിലന്‍സിന് മൊഴി നല്‍കി.

ഗോഡൗണിലെ ബാഗില്‍ രഹസ്യകോഡ് സഹിതം ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകള്‍. എട്ട് ജീവനക്കാര്‍ക്ക് വീതിച്ചെടുക്കാനുള്ള തുകയാണെന്നും വിജിലന്‍സിനോട് ജീവനക്കാര്‍ വെളിപ്പെടുത്തി

പൊതുമേഖല, സര്‍ക്കാര്‍ ബ്രാന്‍ഡുകള്‍ വില്‍ക്കാതെ സ്വകാര്യ കമ്പനികളുടെ മദ്യം കൂടുതല്‍ വില്‍ക്കാനായാണ് പണം നല്‍കിയത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് വിജിലന്‍സ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ​ഗാനവുമായി സ്റ്റിക്ക്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ