പ്രതീകാത്മക ചിത്രം 
Kerala

ബുള്ളറ്റ് ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു, റോഡിലൂടെ നിരങ്ങി നീങ്ങി; നടൻ അടക്കം രണ്ട് പേർക്ക് പരിക്ക് 

ബുള്ളറ്റ് ബൈക്കുകൾ കൂട്ടിയിടിച്ചു തീപിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ബുള്ളറ്റ് ബൈക്കുകൾ കൂട്ടിയിടിച്ചു തീപിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. മാവേലിക്കര പുന്നമ്മൂട് ക്ലാരക്കുഴിയിൽ അനിൽ(43),  സിനിമ, സീരിയൽ, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതിൽ  പ്രേം വിനായക്(28) എന്നിവർക്കാണ് പരിക്കേറ്റത്. വിനായകന്റെ കൂടെയുണ്ടായിരുന്ന ഈരേഴതെക്ക് മുണ്ടോലിൽ വീട്ടിൽ ശിവശങ്കറിനും പരിക്കേറ്റു. 

പുന്നമ്മൂട് ളാഹ  ജം​ഗ്ഷനിൽ വ്യാഴാഴ്ച രാത്രി 10നാണു അപകടം. ജം​ഗ്ഷനിലെ പച്ചക്കറി കടയിൽ നിന്ന് സാധനം വാങ്ങി റോഡിലേക്ക് കയറിയ വിനയാകിന്റെ ബൈക്കിലേക്ക് പുന്നമ്മൂട് ഭാഗത്തേക്ക് വന്ന അനിലിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലൂടെ നിരങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കിന്റെ പെട്രോൾ ചോർന്നാണ് തീപിടിത്തം ഉണ്ടായത്.

ബൈക്കിന്റെ അടിയിൽ പെട്ടുപോയ അനിലിനെ നാട്ടുകാർ ഉടൻ തന്നെ പുറത്തെടുക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഇയാളെ  ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ പരിക്കേറ്റ വിനയാകിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് തീയണച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന