Kerala

ബുറേവി വീണ്ടും ദുര്‍ബലമായി, കേരളത്തില്‍ എത്തില്ല; മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

ബുറേവി തമിഴ്‌നാട് തീരം തൊടുമ്പോള്‍ തന്നെ കാറ്റിനു വേഗം കുറയുമെന്നും കേരളത്തില്‍ എത്താന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദമായി മാറിയ ബുറേവി തമിഴ്‌നാട് തീരം തൊടുമ്പോള്‍ തന്നെ കാറ്റിനു വേഗം കുറയുമെന്നും കേരളത്തില്‍ എത്താന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറഞ്ഞു. 

ന്യൂനമര്‍ദം ഇപ്പോഴും രാമനാഥപുരം തീരത്തോടു ചേര്‍ന്ന് തുടരുകയാണ്. വരും മണിക്കൂറുകളില്‍ ഇതു കൂടുതല്‍ ദുര്‍ബലമാവുമെന്നാണ് വിലയിരുത്തല്‍. തീരത്ത് എത്തുമ്പോള്‍ 50-60 കിലോമീറ്റര്‍ വേഗത്തിലേക്കു ചുരുങ്ങുമെന്നാണ് കരുതുന്നത്.

ബുറേവിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടതോ അതിശക്തമായതോ ആയ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടു പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരത്തും കൊല്ലത്തും നാളെയും യെല്ലോ അലര്‍ട്ട്. ആലപ്പുഴയിലും പാലക്കാടും നാളെ യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് നാളെ ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളിലെ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു.

തമിഴ്‌നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറിയെന്നു കാലാവസ്ഥ വകുപ്പ് രാവിലെ അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകലില്‍ കാറ്റ് 65 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം