C K janu ഫയൽ
Kerala

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്ക് രണ്ടു സീറ്റ് ?; മാനന്തവാടിയില്‍ സി കെ ജാനുവിന് സാധ്യത

സി കെ ജാനുവിന്റെ പാര്‍ട്ടിയെ അടുത്തിടെയാണ് യുഡിഎഫില്‍ അസോസിയേറ്റ് അംഗമായി ഉള്‍പ്പെടുത്തിയത്

പൂജാ നായര്‍

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ടു സീറ്റ് ആവശ്യപ്പെടാൻ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങളാണ് ലക്ഷ്യമിടുന്നത്. മാനന്തവാടിയില്‍ ജാനു മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സി കെ ജാനുവിന്റെ പാര്‍ട്ടിയെ അടുത്തിടെയാണ് യുഡിഎഫില്‍ അസോസിയേറ്റ് അംഗമായി ഉള്‍പ്പെടുത്തിയത്.

സാമൂഹികമായും രാഷ്ട്രീയമായും തന്റെ അടിത്തറ മാനന്തവാടിയാണെന്ന് സി കെ ജാനു അഭിപ്രായപ്പെട്ടിരുന്നു. തന്റെ പോരാട്ടവും രാഷ്ട്രീയ യാത്രയുമെല്ലാം ആരംഭിച്ചത് മാനന്തവാടിയില്‍ നിന്നാണെന്നുംജാനു വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് മാനന്തവാടി ജാനുവിന് നല്‍കുന്നത് ആലോചിക്കുന്നത്. മാനന്തവാടിയില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ജാനു യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.

മാനന്തവാടിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. മുന്നണി ഭൂരഹിതരായ, ഗോത്രസമുദായങ്ങളോട് നീതി പുലര്‍ത്തണമെന്നും, തന്റെ സ്ഥാനാര്‍ത്ഥിത്വം ഗൗരവകരമായി ആലോചിക്കണമെന്നും സി കെ ജാനു ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫില്‍ ചേര്‍ന്നതോടെ പാര്‍ട്ടിക്ക് കൂടുതള്‍ ശക്തി വന്നതായും എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിച്ചതായും ജാനു പറഞ്ഞു. നിലവില്‍ മന്ത്രി ഒ ആര്‍ കേളുവാണ് മാനന്തവാടിയിലെ എംഎല്‍എ.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലം പട്ടികജാതി സംവരണ മണ്ഡലമാണ്. പ്രാന്തവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹരായ ജനപ്രതിനിധികള്‍ തന്നെയാണ് ഉണ്ടാകേണ്ടതെന്നും സി കെ ജാനു അഭിപ്രായപ്പെട്ടു. നിലവില്‍ സിപിഎമ്മിലെ കെ എം സച്ചിന്‍ ദേവാണ് ബാലുശ്ശേരിയില്‍ എംഎല്‍എ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിനിമാനടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചിരുന്നത്.

The UDF may give two seats to CK Janu's Democratic Political Party in the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചര്‍ച്ച ചെയ്യണോ?, അതൊക്കെ അടഞ്ഞ അധ്യായം; ആ പുസ്തകം ആരെങ്കിലും തുറന്നിട്ടുണ്ടെങ്കില്‍ വായിച്ചിട്ട് അടച്ചുവെച്ചോളും'

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

ചില ഭക്ഷണങ്ങൾ ഒഴിവാക്കി തണുപ്പുകാലത്തെ പനിയും ചുമയും തടയാം

'ജയലളിതയുടെ ആളുകള്‍ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി തല്ലി, തെറിവിളിച്ചു; രക്ഷകനായത് ഭാഗ്യരാജ്'; വെളിപ്പെടുത്തി രജനികാന്ത്

6 മിനിറ്റ് 23 സെക്കന്‍ഡ്, സൂര്യന്‍ പൂര്‍ണമായും മറയ്ക്കപ്പെടും; നൂറ്റാണ്ടിന്റെ ഗ്രഹണം വരുന്നു

SCROLL FOR NEXT